You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 6-ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, September 03, 2014 10:32 hrs UTC

ഷിക്കാഗോ: ഐശ്വര്യത്തിന്റേയും സമ്പദ് സമൃദ്ധിയുടേയും പ്രതീകമായി മറ്റൊരു പൊന്നോണം കൂടി വരവായി. ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ആറിന് ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ പാര്‍ക്ക് റിഡ്ജിലുള്ള മെയിന്‍ ഈസ്റ്റ് ഹൈസ്കൂളില്‍ വെച്ച് ഓണാഘോഷപരിപാടികള്‍ നടത്തപ്പെടുന്നതാണ്. പ്രസിഡന്റ് സണ്ണി വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ മുഖ്യാതിഥിയായി പ്രശസ്ത മലയാള സിനിമാ-സീരിയല്‍ താരം സോനാ നായര്‍ പങ്കെടുക്കും. ഈ ആഘോഷപരിപാടികളില്‍ പങ്കെടുക്കുവാന്‍ ഷിക്കാഗോയിലുള്ള എല്ലാ മലയാളി സുഹൃത്തുക്കളേയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു. സെക്രട്ടറി സാബു നടുവീട്ടില്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.