You are Here : Home / USA News

ഫോമാ എമ്പയര്‍ റീജിയണ്‍ വിജയികളെ അനുമോദിച്ചു

Text Size  

Story Dated: Friday, August 01, 2014 08:42 hrs UTC

  

യോങ്കേഴ്‌സ്‌, ന്യൂയോര്‍ക്ക്‌: ഫോമയുടെ 2014- 16 വര്‍ഷത്തേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പില്‍ ന്യൂയോര്‍ക്ക്‌ എമ്പയര്‍ റീജിയണില്‍ നിന്നും വിജയിച്ച ജോയിന്റ്‌ ട്രഷറര്‍ ജോഫ്രിന്‍ ജോസ്‌, റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ബിജു ഉമ്മന്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ തോമസ്‌ മാത്യു (അനിയന്‍), തോമസ്‌ കെ. ജോര്‍ജ്‌ (റെജി) എന്നിവരെ യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന സംയുക്ത യോഗം അനുമോദിച്ചു.

ന്യൂയോര്‍ക്കിലെ നിരവധി ഫോമാ നേതാക്കന്മാരും സാമൂഹിക പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു. കൂടാതെ ന്യൂയോര്‍ക്ക്‌ മെട്രോ റീജിയണില്‍ നിന്നും വിജയിച്ച ജോയിന്റ്‌ സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍, റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ഡോ. ജേക്കബ്‌ തോമസ്‌, നാഷണല്‍ കമ്മിറ്റി മെമ്പര്‍ ഷാജി മാത്യു തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ബിനു ജോസഫിന്റെ അഭാവത്തില്‍ സെക്രട്ടറി സന്‍ജു കുറുപ്പിന്റെ നേതൃത്വത്തില്‍ യോങ്കേഴ്‌സിലുള്ള മുംബൈ സ്‌പൈസ്‌ റെസ്റ്റോറന്റില്‍ വെച്ചു നടന്ന യോഗം ബഹു. ശ്രീ. ജെ. മാത്യു സാര്‍ ഉദ്‌ഘാടനം ചെയ്യുകയും മുന്‍ നാഷണല്‍ കമ്മിറ്റി മെമ്പറും വൈ.എം.എ വൈസ്‌ പ്രസിഡന്റുമായ പ്രദീപ്‌ നായര്‍ സ്വാഗതം ആശംസിക്കുകയും ചെയ്‌തു.

തുടര്‍ന്ന്‌ ഫോമാ മുന്‍ സെക്രട്ടറിയും കഴിഞ്ഞ കണ്‍വെന്‍ഷന്റെ കോര്‍ഡിനേറ്ററുമായ ജോണ്‍ സി. വര്‍ഗീസ്‌, ഇന്ത്യന്‍ ക്രിസ്‌ത്യന്‍ ഫോറം പ്രസിഡന്റും, സജീവ സാമൂഹിക പ്രവര്‍ത്തകനുമായ തോമസ്‌ ടി. ഉമ്മന്‍, മാര്‍ക്ക്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ സണ്ണി കല്ലൂപ്പാറ, മിഡ്‌ഹഡ്‌സണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ സുരേഷ്‌ മുണ്ടയ്‌ക്കല്‍, റോമാ പ്രസിഡന്റ്‌ റോയി ചെങ്ങന്നൂര്‍, മുന്‍ എമ്പയര്‍ റീജിയന്‍ ആര്‍.വി.പി എം.എ. മത്തായി, വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രതിനിധി കുര്യാക്കോസ്‌ വര്‍ഗീസ്‌, സി.എസ്‌.ഐ നോര്‍ത്ത്‌ അമേരിക്കന്‍ കൗണ്‍സില്‍ സെക്രട്ടറി ബെറ്റി ഉമ്മന്‍, വൈ.എം.എ മുന്‍ നാഷണല്‍ കമ്മിറ്റി മെമ്പറായിരുന്ന ബെന്‍ കൊച്ചീക്കാരന്‍, യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍ ചെയര്‍മാന്‍ ഷോബി ഐസക്‌, മുന്‍ എമ്പയര്‍ റീജിയന്‍ ട്രഷറര്‍ വര്‍ഗീസ്‌ തൈക്കൂട്ടം എന്നിവര്‍ വിജയികളെ അനുമോദിക്കുകയും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ എല്ലാവിധ പിന്തുണ അറിയിക്കുകയും ചെയ്‌തു.

തുടര്‍ന്ന്‌ മറുപടി പ്രസംഗത്തില്‍ ജോഫ്രിന്‍ ജോസ്‌, സ്റ്റാന്‍ലി കളത്തില്‍, ബിജു ഉമ്മന്‍, ഡോ. ജേക്കബ്‌ തോമസ്‌, തോമസ്‌ മാത്യു, റെജി, ഷാജി മാത്യു തുടങ്ങിയവര്‍ തങ്ങള്‍ക്ക്‌ എല്ലാവിധ പിന്തുണയും സ്‌നേഹവും നല്‍കി വിജയിപ്പിച്ച ഫോമയിലുള്ള എല്ലാ അംഗസംഘടനകളുടേയും ഭാരവാഹികള്‍ക്ക്‌ തങ്ങളുടെ കടപ്പാടും സ്‌നേഹവും അറിയിച്ചു. ഒരു പാനലിന്റേയും സഹായമില്ലാതെ കടുത്ത ത്രികോണമത്സരത്തില്‍ യുവ നിരയില്‍ നിന്നും വിജയിച്ച ജോഫ്രിന്‍ ജോസ്‌ ഫോമയുടെ സമഗ്രമായ വളര്‍ച്ചയ്‌ക്കും, മലയാളി സമൂഹത്തിന്‌ പ്രയോജനപ്രദമായ കാര്യങ്ങള്‍ ചെയ്യുവാനും തന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്നും തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍ ട്രഷറര്‍ മാത്യു പി. തോമസ്‌, മുന്‍ പ്രസിഡന്റുമാരായ വിജയ കുറുപ്പ്‌, കെ.സി തോമസ്‌ തുടങ്ങിയവര്‍ ചേര്‍ന്ന്‌ യോഗത്തില്‍ പങ്കെടുത്ത എല്ലാ ഭാരവാഹികള്‍ക്കും സുഹൃത്തുക്കള്‍ക്കുംനന്ദി പ്രകാശിപ്പിച്ചുകൊണ്ട്‌ ചടങ്ങ്‌ മംഗളകരമായി സമാപിച്ചു.

സന്‍ജു കുറുപ്പ്‌ വൈ.എം.എ സെക്രട്ടറി/പി.ആര്‍.ഒ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.