ജീമോന്‍ ജോര്‍ജ്
ഫിലഡല്‍ഫിയ: കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും, മുന്‍ നിയമ സഭാ സാമാജികനുമായ എം. മുരളിക്ക് (മാവേലിക്കര) ജൂലൈ 17-ാം തിയതി വൈകുന്നേരം 7 മണിക്ക് സെന്റ് തോമസ് സിറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറയത്തില്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ (പെന്‍സില്‍വേനിയ ചാപ്റ്റര്‍) ആഭിമുഖ്യത്തില്‍ പൗര സ്വീകരണം നല്‍കുന്നതാണ്. വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലൂടെ തുടക്കം കുറിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വ നിരയിലെത്തുകയും മാവേലിക്കര മണ്ഡലത്തിന്റെ വളര്‍ച്ചയുടെ മുഖ്യ ശില്പിയുമായ എം. മുരളി അമേരിക്കയിലെ വിവിധ നഗരങ്ങളിലുളള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സ്വീകരണങ്ങളേറ്റു വാങ്ങിക്കൊണ്ടിരിക്കുന്നതിന്റെ ഭാഗമായിട്ടാണ് എത്തുന്നത്. ഈ പൗര സ്വീകരണത്തിലേക്ക് ഫിലഡല്‍ഫിയായിലും പരിസര പ്രദേശങ്ങളിലുമുളള എല്ലാ മാവേലിക്കര നിവാസികളേയും കോണ്‍ഗ്രസ് അനുഭാവികളേയും യോഗത്തിലേക്ക് സാദരം ക്ഷണിച്ചു കൊളളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ജോസഫ് കുന്നേല്‍(പ്രസിഡന്റ്) : 215 681 8679
സാബു സക്കറിയ (ജന. സെക്രട്ടറി) : 267 980 7923
തോമസ് എബ്രഹാം (ട്രഷറര്‍) : 215 906 0604
Comments