You are Here : Home / USA News

റിയല്‍ എസ്‌റ്റേറ്റ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ ട്രസ്റ്റുകള്‍ക്ക്‌ പ്രോത്സഹനം; കേരളത്തില്‍ വസ്‌തുവിന്റെ വില കുതിച്ചു കയറുന്നു

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Tuesday, July 15, 2014 11:06 hrs UTC

ഡാലസ്‌: റിയല്‍ എസ്‌റ്റേറ്റ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ ട്രസ്റ്റുകള്‍ക്ക്‌ പ്രോത്സാഹനം നല്‌കുമെന്ന്‌ ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി പ്രഖ്യാപനം നടത്തിയതോട്‌ റിയല്‍ എസ്‌റ്റേറ്റു കച്ചവടം കേരളത്തില്‍ സജീവമായി. ചെറിയ പ്ലോട്ടുകള്‍ക്കും, തോട്ടങ്ങള്‍ക്കും വില കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ കാലത്ത്‌ റബ്ബറിന്റെ വില കുറഞ്ഞതോടെ ഭൂമി റബ്ബര്‍ തോട്ടങ്ങള്‍ വാങ്ങിയവരെല്ലാം സമ്പത്തീകമായി വളരെ പരാധീനതകള്‍ അനുഭവിച്ചു വരികയായിരുന്നു. റിയല്‍ എസ്‌റ്റേറ്റ്‌ മേഖലയിലെ വിദേശത്തു നിന്നുള്ള പ്രത്യക്ഷ നിക്ഷേപം അനുവദിച്ചതിലൂടെ ധാരാളം വിദേശ പണം ഇന്ത്യയിലേക്ക്‌ ഒഴുകുമെന്ന്‌ തീര്‍ച്ചയാണ്‌. സ്‌മാര്‍ട്ട്‌ സിറ്റികളുടെ വികാസം ഉദ്ദേശിച്ചാണ്‌ എഫ്‌ഡിഐ വ്യവസ്ഥകളില്‍ മാറ്റം നിര്‍ദേശിച്ചിരിക്കുന്നത്‌.

 

ഇതനുസരിച്ചു കെട്ടിടത്തിന്റെ പൂര്‍ണ വിസ്‌തൃതി 50,000 ചതുരശ്ര മീറ്റര്‍ എന്നത്‌ 20,000 ചതുരശ്ര മീറ്ററാക്കി കുറച്ചു. മൂലധനം ഒരു കോടി യുഎസ്‌ ഡോളര്‍ എന്നത്‌ അമ്പതു ലക്ഷം എന്നു കുറച്ചിരിക്കുകയുമാണ്‌. ഈ മാറ്റം മൂലം ചെറുകിട ഡവലപ്പര്‌മാവര്‌ക്കു പോലും പാര്‌പ്പിുട പദ്ധതികള്‍ക്കായി എഫ്‌ഡിഐ പ്രയോജനപ്പെടുത്താം. ട്രസ്റ്റുകള്‍ നിലവില്‍ വരുന്നതോടെ റിയല്‍ എസ്‌റ്റേറ്റ്‌ ഡവലപ്പര്‍മാര്‍ക്ക്‌ മൂലധനാവശ്യത്തിനായി ബാങ്കുകളെ ആശ്രയിക്കുന്നത്‌ ഒഴിവാക്കാം. ഇത്തരം ട്രസ്റ്റുകള്‍ ഇന്ത്യയിലെ തുങ്ങുന്നതിലൂടെ വിദേശ രാജ്യങ്ങളിലെപ്പോലെ വന്‌കിിട വാണിജ്യ, പാര്‌പ്പി ട മേഖലകളില നിക്ഷേപം നടത്തി ലാഭവീതം പങ്കുവയ്‌ക്കുന്ന കച്ചവട സംവിധാനം ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.