You are Here : Home / USA News

മാഞ്ഞൂര്‍ സംഗമം ഓഗസ്റ്റ്‌ രണ്ടിന്‌ സ്‌കോക്കിയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, July 14, 2014 09:47 hrs UTC



ഷിക്കാഗോ: കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍, കുറുമുള്ളൂര്‍, കോതനല്ലൂര്‍ ഭാഗത്തുനിന്നും അമേരിക്കയില്‍ കുടിയേറി ഷിക്കാഗോയിലും പ്രാന്തപ്രദേശങ്ങളിലും നിവസിക്കുന്ന പ്രവാസികളുടെ സംഗമമായ മാഞ്ഞൂര്‍ സംഗമം ഓഗസ്റ്റ്‌ രണ്ടാം തീയതി സ്‌കോക്കിയിലുള്ള ഡൊണാള്‍ഡ്‌ ലയണ്‍ പാര്‍ക്കില്‍ വെച്ച്‌ (7640 N, Kostner Ave, Skokie, IL 60076) നടത്തപ്പെടുന്നതാണ്‌.

ജന്മനാടിന്റെ ഗൃഹാതുര സ്‌മരണകള്‍ പങ്കുവെച്ച്‌, നാട്ടുവിശേഷങ്ങള്‍ കൈമാറി, പരിചയം പുതുക്കുവാനുള്ള ഈ അവസരത്തിലേക്ക്‌ എല്ലാ തദ്ദേശവാസികളേയും ഭാരവാഹികള്‍ സ്വാഗതം ചെയ്‌തു. രാവിലെ 10.30-ന്‌ ആരംഭിക്കുന്ന മാഞ്ഞൂര്‍ സംഗമത്തില്‍ വിവിധ കായിക മത്സരങ്ങളും കലാപ്രകടനങ്ങളും, രുചിയേറിയ ഭക്ഷണവിഭവങ്ങളും ഉണ്ടായിരിക്കുന്നതാണെന്ന്‌ സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സിറിള്‍ കട്ടപ്പുറം (224 717 0376), സാബു കട്ടപ്പുറം (847 791 1452), ജോബ്‌ മാക്കീല്‍ (847 226 3853), ഹരിദാസ്‌ കോതനല്ലൂര്‍ (630 290 9426), ഷാജി പാഴൂപ്പറമ്പില്‍ (224 210 4199). ജയിന്‍ മാക്കില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.