You are Here : Home / USA News

സുവനീര്‍ കാമ്പയിന്‍ സമാപിച്ചു

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Wednesday, June 25, 2014 12:30 hrs UTC


 
ന്യൂയോര്‍ക്ക്. മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ കാമ്പയിന്‍ സമാപന സമ്മേളനം സ്റ്റാറ്റന്‍ ഐലങ് സെന്റ് ജോര്‍ജ് ദേവാലയത്തില്‍ വച്ച് നടന്നു. ഇടവക വികാരി ഫാ. അലക്സ് കെ ജോയിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഡോ. ഫിലിപ് ജോര്‍ജ്, ട്രഷറര്‍ തോമസ് ജോര്‍ജ്, സുവനീര്‍ ബിസിനസ് മാനേജര്‍ ഷാജി വര്‍ഗീസ്, എന്റര്‍ടെയ്ന്റ്മെന്റ് കോ ഓര്‍ഡിനേറ്റര്‍ ഷൈനി രാജു എന്നിവര്‍ സന്ദര്‍ശിച്ചു. സുവനീര്‍ എഡിറ്റര്‍ ബെന്നി വര്‍ഗീസ്, കമ്മിറ്റി അംഗങ്ങളായ എബി കുര്യാക്കോസ്, എബി കെ പോള്‍ എന്നിവരും സന്നിഹിതരായിരുന്നു.

യോഗത്തില്‍ ഭദ്രാസന മീഡിയ കറസ്പോണ്ടന്റ് ജോര്‍ജ് തുമ്പയിലിന്റെ മാതാവ് അന്നമ്മ ആന്‍ഡ്രൂസിന്റെ ദേഹവിയോഗത്തില്‍ ഫാ. അലക്സ് കെ ജോയി അനുശേചനം രേഖപ്പെടുത്തി സംസാരിച്ചു. ജോണ്‍ ചെറിയാന്‍ സ്വാഗതവും റെജി വര്‍ഗീസ് നന്ദിയും രേഖപ്പെടുത്തി. സണ്ണി കോന്നിയൂര്‍ ആയിരുന്നു എം സി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.