You are Here : Home / USA News

കണക്ടിക്കട്ട് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ ഫാദേഴ്‌സ് ഡേ ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, June 19, 2014 10:29 hrs UTC

കണക്ടിക്കട്ട് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ ഈവര്‍ഷത്തെ ഫാദേഴ്‌സ് ഡേ വിപുലമായി ആഘോഷിച്ചു. ജൂണ്‍ 15-ന് ഉച്ചകഴിഞ്ഞ് 4.30-ന് മിഷന്‍ സെന്ററായ വെസ്റ്റ് ഹാര്‍ഡ് ഫോര്‍ഡിലെ സെന്റ് ഹെലേന ചര്‍ച്ചില്‍ മിഷന്‍ ഡയറക്ടര്‍ റവ ഡോ. ഫ്രാന്‍സീസ് നമ്പ്യാപറമ്പില്‍ എല്ലാ പിതാക്കന്മാരേയും സ്മരിച്ച് ദിവ്യബലിയര്‍പ്പിച്ചു. തുടര്‍ന്ന് വൈദീകരോടൊപ്പം ഇടവക സമൂഹം മുഴുവനും പിതാക്കന്മാരുടെ മേല്‍ കൈകള്‍ ഉയര്‍ത്തി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. എല്ലാ പിതാക്കന്മാരും വികാരിയില്‍ നിന്നും ഫാദേഴ്‌സ് ഡേ ഗിഫ്റ്റുകള്‍ വാങ്ങി. പുതുതായി രൂപംകൊണ്ട ചര്‍ച്ചിലെ വിമന്‍സ് ഫോറം സ്‌നേഹവിരുന്ന് നല്‍കി പിതാക്കന്മാരെ ആദരിച്ചു. ആഘോഷങ്ങളുടെ വിജയത്തിനായി കൈക്കാരന്മാരായ തോമസ് മാത്യു, തോമസ് ചെന്നാട് എന്നിവരോടൊപ്പം വിമന്‍സ് ഫോറത്തിലെ ലീനാ ഷാജി, മോണിക്കാ ചാക്കോ, ഗ്രേയ്‌സ് ഏബ്രഹാം എന്നിവര്‍ സീവമായി പ്രവര്‍ത്തിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.