You are Here : Home / USA News

ഫോമാ കണ്‍വന്‍ഷനില്‍ മലയാളം ഐപി ടിവി, ബോം ടിവിയിലൂടെ നിറസാന്നിധ്യം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, June 15, 2014 09:23 hrs UTC


ഫിലാഡല്‍ഫിയ: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ കൂട്ടായ്‌മയായ ഫോമയുടെ നാഷണല്‍ കണ്‍വന്‍ഷന്‌ ജൂണ്‍ അവസാന വാരം ഫിലാഡല്‍ഫിയയില്‍ തിരിതെളിയുമ്പോള്‍ കണ്‍വന്‍ഷന്റെ പരിപൂര്‍ണ്ണമായ ദൃശ്യഭംഗി അമേരിക്കന്‍ മലയാളികള്‍ക്ക്‌ മുമ്പില്‍ എത്തിക്കുനവാന്‍ മലയാളം ഐ.പി ടിവിയും, ബോം ടിവിയും തയാറായിക്കഴിഞ്ഞു.

ഫോമാ കണ്‍വന്‍ഷന്റെ എല്ലാ സെക്ഷനുകളും ചിത്രീകരിച്ച്‌ അമേരിക്കന്‍ മലയാളികള്‍ക്കായി സംപ്രേഷണം ചെയ്യുന്ന ദൗത്യത്തിന്റെ പ്രാരംഭ നടപടികള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.

അമേരിക്കന്‍ മലയാളികളുടെ ദൃശ്യസംസ്‌കാരത്തിന്റെ പുതിയ പ്ലാറ്റ്‌ഫോമായ മലയാളം ഐ.പി ടിവി, ബോം ടിവിയിലൂടെ മലയാളം ചാനലുകള്‍ അടക്കം ലോകമെമ്പാടുമുള്ള വിവിധ ചാനലുകളാണ്‌ മലയാളികള്‍ക്കു മുന്നില്‍ എത്തിക്കുന്നത്‌.

ഫോമാ കണ്‍വന്‍ഷന്‍ നഗറില്‍ പ്രത്യേകം തയാറാക്കിയ മലയാളം ഐ.പി ടിവി, ബോം ടിവി കൗണ്ടറുകളില്‍ പുതിയ പാക്കേജുകളെക്കുറിച്ച്‌ കൂടുതല്‍ അറിയുന്നതിനും, കണക്ഷന്‍ ബോക്‌സുകളുടെ ആകര്‍ഷകമായ പാക്കേജിലുള്ള വില്‍പ്പനയും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഉടന്‍ വിളിക്കുക: 1- 732 648 0576.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.