You are Here : Home / USA News

വായന മരിക്കാത്ത ഒരു നാടും, ഒരു കൂട്ടം ചെറുപ്പക്കാരും: ഇവരെ സഹായിക്കാന്‍ ആര്?

Text Size  

Story Dated: Sunday, June 15, 2014 03:24 hrs UTC

രാജശ്രീ പിന്റോ


അമേരിക്കയിലേക്ക് കുടിയെരിപ്പാര്‍ത്ത ഇതൊരു മലയാളിയുടെയും ഓര്‍മ്മകളില്‍ കുളിരുമായി ഒരു വായനശാലയും കുറച്ചു  സൌഹൃദങ്ങളും കാണും. അത്തരത്തിലൊരു നാളിന്റെ ഊര്‍ജ്വസ്വലമായ ചിന്തകളെ നമ്മില്‍ ഉണര്‍ത്തി അഭിമാനിത്രാകുന്നു കോഴഞ്ചേരി ചെക്കുളം ദി നാഷണല്‍ ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂമിലെ ചെറുപ്പക്കാര്‍

58 വര്‍ഷങ്ങളായി ഒരു പ്രദേശത്തിനു മുഴുവന്‍ അറിവ് നല്‍കി നിന്നിരുന്ന വായനശാല കാലത്തിന്‍റെ കുത്തൊഴുക്കില്‍ ക്ഷയിച്ചുപോയി. ജീവിതം തെറി നാം വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുമ്പോള്‍ നാം വിസ്മരിക്കുന്ന ചില നന്മകളാണിവ.പിന്നീട് സാമ്പത്തിക വളര്‍ച്ചയ്ക്കൊപ്പം നാം പറയാന്‍ ആഗ്രഹിക്കാത്ത പഴയകാല ഇല്ലായ്മയുടെ കഥപോലെ ഇതും അപമാനത്തിന്‍റെ അടയാളമായി ചിലര്‍ക്കെങ്കിലും തോന്നിയതും കപടസദാചാരവും പുത്തന്‍ പണത്തിന്റെ കൊഴുപ്പും ഈ വായനശാലയുടെ നിലനില്‍പ്പിനെ ചോദ്യംചെയ്തപ്പോള്‍ നാടിന്റെ തന്നെ സാംസ്കാരിക സ്തംഭമായ ആ പുണ്യ സ്ഥലത്തെ അതിന്റെ എല്ലാ പഴമയോടും ഗാംഭീര്യത്തോടും പുനരുദ്ധരിക്കാന്‍ ഒരു ചെറുതലമുറ മുപോട്ടുവന്നു. അവരുടെ അക്ഷീണ പരിശ്രമഫലമായി സ്ഥലപരിമിതികളില്‍ ഒതുങ്ങിനില്‍ക്കുന്ന ഇരുനിലക്കെട്ടിടം നാടിന്റെ അഭിമാനമായി ഉണര്‍ന്നു. ആ വീര്യം നാടിന്റെ ഒരു വികാരമായി മാറിയപ്പോള്‍ നിത്യവൃത്തിക്കായി ദിവസ വേതനത്തില്‍ ജോലി ചെയ്യുന്ന സാധാരണ നാട്ടുകാരനും തന്റെ ഒരു ആഴ്ചത്തെ അദ്ധ്വാന ഫലം സംഭാവന ചെയ്തും കായികമായി പണിയെടുത്തും നാട്ടിലെ സ്വര്‍ണ്ണവിലയുള്ള ആറ്റുമണല്‍ സമീപത്തുള്ള തോട്ടില്‍നിന്ന് സ്വരൂപിച്ചും കഠിനാദ്ധ്വാനം ചെയ്തും സാമ്പത്തിക ബാധ്യതപോലും വകവയ്ക്കാതെ കേവലം ഒരു വര്‍ഷംകൊണ്ട് പുനര്‍നിര്‍മ്മിച്ച്‌ സംസ്ഥാന റെവന്യു ആന്‍ഡ് കയര്‍ വകുപ്പ് മന്ത്രി അഡ്വ. ശ്രീ അടൂര്‍പ്രകാശ് ഉദ്ഘാടനം ചെയ്തു നാടിനു സമര്‍പ്പിക്കാന്‍ കാട്ടിയ നിശ്ചയദാര്‍ മാണ് അവര്‍ക്ക് വേണ്ടി എന്റെ തൂലിക ചലിപ്പിക്കാന്‍ പ്രചോദനമായത്.


ലോകവന്ദ്യന്‍ ഡോ, ഫീലിപ്പോസ് മാര്‍ ക്രിസ്റ്റോം മാര്‍ത്തോമാ വലിയ മെത്രാപൊലീത്ത തിരുമേനി അനുഗ്രഹിച്ചു നിര്‍മ്മാണോത്ഘാടണം നിര്‍വഹിച്ച ശേഷം സ്വപ്നതുല്യമായ അവരുടെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്പ്തിയില്‍ എത്തിചെര്‍ന്നെങ്കിലും അതുണ്ടാക്കിയ സാമ്പത്തിക ബാധ്യത അവരുടെ ചുമലുകള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്എന്നിട്ടും പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിപ്പിക്കാതെ അദ്ധ്വാനികളായ ആ ചെറുപ്പക്കാര്‍ ഗ്രന്ഥശാലയെ സാമൂഹ്യ വത്കരിക്കുകയും സമൂഹത്തിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കുന്നതിനായി ലാഭേച്ഛകൂടാതെ രക്തദാനസേന, സേവനവാരം, ഗ്രാമത്തിനായി ഹെല്‍പ്പ് ഡസ്ക്, പരിസ്ഥിതിക്കായി വനവത്കരണം( ഈ വര്‍ഷം 500 തൈകള്‍ നട്ടു) വായനാവാരം ആചരിക്കല്‍, സഞ്ചരിക്കുന്ന ലൈബ്രറി( ആവശ്യാനുസരണം വീടുകളില്‍ വിതരണം) പഠനോപകരണങ്ങളുടെ വിതരണം, സൌജന്യ ട്യൂഷന്‍ മുതലായ പ്രവര്‍ത്തനങ്ങളും അനവതരം നടത്തിവരുന്നു.

ഇവിടെയാണ് നന്മയും ഭാഷാസ്നേഹവും ഉള്ള സുമനസുകള്‍ ഒരുമിക്കെണ്ടത്.മറുനാട്ടിലും നാട്ടിലുമായി മരിച്ചുപോകുന്ന ഭാഷയെയും വായനയും കുറിച്ച് നാം നെടുവീര്‍പ്പിടുമ്പോഴും നാമും നമ്മുടെ സംഘടനകളും ഇത്തരം യുവാക്കളുടെ പ്രചോദനത്തിനു വേണ്ടി ഒന്നും ചെയ്യാന്‍ മിനക്കെടുന്നില്ല എന്നുള്ളതാണ് ദയനീയമായ സത്യം. കേവലം ഫോട്ടോയിലും കടലാസിലുമായി നമ്മുടെ പ്രവര്‍ത്തന കാഹളം ഒതുങ്ങാതെ ക്രിയാത്മകമായ സഹായവുമായി എത്ര മലയാളി സംഘടനകള്‍ മുന്പോട്ടുവരും എന്ന ചോദ്യം ഞാന്‍ സംഘടനാ ഭാരവാഹികളുടെ ചിന്താധാരയില്‍ സമര്‍പ്പിക്കുന്നു.


ഒരു നാടിന്റെ യുവ മുന്നേറ്റത്തില്‍ പങ്കാളികളാകുവാന്‍ തുച്ചമായ അവരുടെ ആവശ്യങ്ങളിലെക്ക് ഡോളറില്‍ ഒരു കൈത്താങ്ങാകാന്‍ കഴിയുമെങ്കില്‍ അത് ഒരു പുണ്യമാണ്. നാടിനോട്... നമ്മുടെ മാതൃഭാഷയോട് .. ഒരു ജനതയോട് ലക്ഷക്കണക്കിന്‌ ഡോളര്‍ മുടക്കി ശക്തിതെളിയിക്കാന്‍ കണ്‍വന്‍ഷന്‍ മാമാങ്കമൊരുക്കുന്ന ഏതെങ്കിലും സംഘടന മുന്‍പോട്ടു വന്നാല്‍ മറുനാട്ടിലും മായാത്ത മലയാന്മയുടെ , ദേശസ്നേഹത്തിന്‍റെ അമൂല്യ ദൃഷ്ടാന്തമാകും അത്






 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.