You are Here : Home / USA News

മാപ്പ്‌ ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റ്‌: വാഷിംഗ്‌ടണ്‍ ഡി.സി ജേതാക്കള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, June 14, 2014 09:18 hrs UTC



ഫിലാഡല്‍ഫിയ: അമേരിക്കയിലെ മലയാളി സംഘടനകളില്‍ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന സംഘടനകളില്‍ ഒന്നായ മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്‌) ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന ലിസി ജോസഫ്‌ കാവങ്ങല്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ്‌ ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റ്‌ ഈവര്‍ഷവും വളരെ വിജയകരമായി നടത്തപ്പെട്ടു. വാഷിംഗ്‌ടണ്‍ ഡി.സിയില്‍ നിന്നുള്ള അനൂപ്‌ ദാസ്‌ (ക്യാപ്‌റ്റന്‍), കൃഷ്‌ണകുമാര്‍ ഇ. എന്നിവരായിരുന്നു ഈവര്‍ഷത്തെ ജേതാക്കള്‍.

മെയ്‌ 31-ന്‌ ശനിയാഴ്‌ച ഫിലാഡല്‍ഫിയയിലെ നോര്‍ത്ത്‌ ഈസ്റ്റ്‌ റാക്കറ്റ്‌ ക്ലബ്‌ ഇന്‍ഡോര്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തപ്പെട്ട ടൂര്‍ണമെന്റില്‍ ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി, ഫിലാഡല്‍ഫിയ, വാഷിംഗ്‌ടണ്‍ ഡി.സി, ഷിക്കാഗോ എന്നിവടങ്ങളില്‍ നിന്നും ഇരുപതില്‍പ്പരം ടീമുകള്‍ പങ്കെടുത്തു.

ഷബിന്‍ മാത്യുവിന്റെ പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച പൊതുചടങ്ങില്‍ മാപ്പ്‌ പ്രസിഡന്റ്‌ സാബു സ്‌കറിയ സ്വാഗതം ആശംസിക്കുകയും ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു ടൂര്‍ണമെന്റ്‌ ഉദ്‌ഘാടനം ചെയ്യുകയും ചെയ്‌തു. മാപ്പ്‌ വൈസ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ എം. മാത്യു എം.സിയായി പ്രവര്‍ത്തിച്ചു. രാവിലെ 9 മണിക്ക്‌ ആരംഭിച്ച മത്സരം വൈകിട്ട്‌ 6 മണിക്ക്‌ പര്യവസാനിച്ചു. ഏറ്റവും ജനപ്രിയമായ ഈ കായികമേളയില്‍ ധാരാളം യുവജനങ്ങള്‍ ആവേശത്തോടെ പങ്കെടുത്തു.

ഒന്നാം സ്ഥാനം: അനൂപ്‌ ദാസ്‌ (ക്യാപ്‌റ്റന്‍), കൃഷ്‌ണകുമാര്‍ ഇ. (വാഷിംഗ്‌ടണ്‍ ഡി.സി).
ഫസ്റ്റ്‌ റണ്ണര്‍അപ്പ്‌: ജയറാം പണിക്കശേരി (ക്യാപ്‌റ്റന്‍), ദബാഷിസ്‌ ദാസ്‌ (ന്യൂയോര്‍ക്ക്‌).
സെക്കന്റ്‌ റണ്ണര്‍അപ്പ്‌: അവിനാശ്‌ ഭട്ട്‌ (ക്യാപ്‌റ്റന്‍), ശരത്‌ വടാദാ (ന്യൂയോര്‍ക്ക്‌)
തേര്‍ഡ്‌ റണ്ണര്‍അപ്പ്‌: ജിമ്മി തോമസ്‌ (ക്യാപ്‌റ്റന്‍), വിജയ്‌ പുത്തന്‍വീട്ടില്‍ (ചിക്കാഗോ).
എം.വി.പി: കൃഷ്‌ണകുമാര്‍ ഇ. (വാഷിംഗ്‌ടണ്‍ ഡി.സി).

വിജയികള്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡും ട്രോഫിയും, ഡേവിഡ്‌ പി. തോമസ്‌ (മുന്‍ മാപ്പ്‌ പ്രസിഡന്റ്‌), ജയിംസ്‌ ദാനിയേല്‍ (സ്‌പോണ്‍സര്‍), ബാബു തോമസ്‌ (ചാരിറ്റി ചെയര്‍മാന്‍, മാപ്പ്‌), ഫിലിപ്പ്‌ ജോണ്‍ (മാപ്പ്‌ ഐ.സി.സി ചെയര്‍മാന്‍), ജിനോ ജോസഫ്‌ (സ്‌പോര്‍ട്‌സ്‌ ചെയര്‍മാന്‍, മാപ്പ്‌), പി.ഒ. ജേക്കബ്‌ (ന്യൂയോര്‍ക്ക്‌), ജോണ്‍സണ്‍ മാത്യു (മാപ്പ്‌ ട്രഷറര്‍), ജോണ്‍സണ്‍ ജോര്‍ജ്‌ (ടൂര്‍ണമെന്റ്‌ കോ- ചെയര്‍മാന്‍), ഏബ്രഹാം മേട്ടില്‍ (ഡി.വി.എസ്‌.സി), ബിനു ജോസഫ്‌ (മാപ്പ്‌ യൂത്ത്‌ ചെയര്‍മാന്‍ ആന്‍ഡ്‌ ഫാമിലി ലിസി ജോസഫ്‌ കാവുങ്ങല്‍ മെമ്മോറിയല്‍ ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റ്‌) എന്നിവര്‍ നല്‍കി.

മാപ്പ്‌ കമ്മിറ്റി മെമ്പേഴ്‌സായ തോമസ്‌ എം. ജോര്‍ജ്‌, ജോണ്‍സണ്‍ മാത്യു, ഐപ്പ്‌ മാരേട്ട്‌, ജോണ്‍സണ്‍ ജോര്‍ജ്‌, ബാബു തോമസ്‌, റസ്സല്‍ സാമുവേല്‍, ജിനോ ജോസഫ്‌, ഫിലിപ്പ്‌ ജോണ്‍, ബിനു ജോസഫ്‌, സ്‌കറിയാ ഉമ്മന്‍, പോള്‍ മാരേട്ട്‌, ഏബ്രഹാം വി. ജോസഫ്‌, ബിജു ഫിലിപ്പ്‌ എന്നിവര്‍ ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

ബിജു ഏബ്രഹാം, ഡാന്‍ ഫിലിപ്പ്‌, പി.ഒ. ജേക്കബ്‌, രഞ്‌ജിത്ത്‌ സ്‌കറിയ എന്നിവരായിരുന്നു റഫറിമാര്‍. സ്‌പോര്‍ട്‌സ്‌ ചെയര്‍മാന്‍ ജിനോ ജോസഫ്‌ കളിക്കാനെത്തിവരേയും വന്നുചേര്‍ന്ന എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.