You are Here : Home / USA News

ജയിംസ്‌ ഇല്ലിക്കല്‍- സജി കരിമ്പന്നൂര്‍ ടീമിന്റെ സൗഹാര്‍ദ്ദ സമ്മേളനം ജൂണ്‍ 15-ന്‌ ഞായറാഴ്‌ച ന്യൂയോര്‍ക്കില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, June 12, 2014 09:52 hrs UTC



ന്യൂയോര്‍ക്ക്‌: ഫോമാ ഇലക്ഷനില്‍ ജയിംസ്‌ ഇല്ലിക്കല്‍- സജി കരിമ്പന്നൂര്‍ ടീം ശക്തമായ മുന്നേറ്റം തുടരുന്നതായി അറിയിച്ചു. ട്രൈസ്റ്റേറ്റ്‌ ഏരിയയിലെ ബഹുഭൂരിപക്ഷം സംഘടനകളും, പത്രമാധ്യമങ്ങളും, യുവജനങ്ങളും അവരുടെ ശക്തമായ പിന്തുണയും സഹായ സഹകരണങ്ങളും അറിയിച്ചിട്ടുണ്ട്‌. ജയിംസ്‌ ഇല്ലിക്കല്‍ ടീമിന്‌ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയും, യുവജനങ്ങളുടെ പിന്തുണയോടെയും ഫോമയെ കൂടുതല്‍ ഉയരങ്ങളിലേക്ക്‌ എത്തിക്കുവാന്‍ കഴിയുമെന്നാണ്‌ ഭൂരിപക്ഷം പ്രതിനിധികളുടേയും അഭിപ്രായം. എല്ലാവരേയും സഹകരിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ്‌ ജയിംസ്‌ ഇല്ലിക്കല്‍ വിഭാവനം ചെയ്യുന്നതെന്നും അറിയിപ്പില്‍ പറയുന്നു.

മലയാളി അസോസിയേഷനുകളുടെ ശക്തമായ ഒരു നിരതന്നെയുള്ള ട്രൈസ്റ്റേറ്റ്‌ മേഖലയിലുള്ള പ്രതിനിധികളുമായുള്ള കൂടിക്കാഴ്‌ച ജൂണ്‍ 15-ന്‌ ഞായറാഴ്‌ച വൈകുന്നേരം 5 മണി മുതല്‍ സംഘടിപ്പിച്ചിരിക്കുന്നു. ന്യൂയോര്‍ക്കിലെ കേരളാ സെന്ററിലാണ്‌ പരിപാടി.

വിലാസം: The Kerala Center, 1824 Fairfax St, Elmont, NY 11003.

വൈകുന്നേരം 4.30 മുതല്‍ പത്രമാധ്യമ പ്രതിനിധികളുമായുള്ള ചര്‍ച്ച, വൈകിട്ട്‌ 6 മുതല്‍ 7 വരെ സോഷ്യല്‍ അവര്‍, 7 മുതല്‍ 9 വരെ സമ്മേളനം.

യോഗത്തില്‍ ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി, വാഷിംഗ്‌ടണ്‍, കണക്‌ടിക്കട്ട്‌, ഫിലാഡല്‍ഫിയ, ഫ്‌ളോറിഡ, കാലിഫോര്‍ണിയ, ടെക്‌സസ്‌ തുടങ്ങിയ മേഖലകളിലെ പ്രതിനിധികള്‍ പങ്കെടുക്കും. ചടങ്ങില്‍ അംഗസംഘടനാ പ്രസിഡന്റുമാരെ ആദരിക്കുന്നതാണ്‌.

സ്ഥാനാര്‍ത്ഥികള്‍, അംഗസംഘടനാ ഭാരവാഹികളുമായും, പ്രതിനിധികളുമായും ഫോമയുടെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചും, മുന്നോട്ടുള്ള ലക്ഷ്യങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തുന്നതാണ്‌.

പരസ്‌പരം പരിചയപ്പെടുവാനും മനസിലാക്കാനുമുള്ള ഈ യോഗത്തിലേക്ക്‌ ഫോമയിലെ എല്ലാ സഹോദരീ സഹോദരന്മാരേയും സാദരം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജയിംസ്‌ ഇല്ലിക്കല്‍ (813 230 8031), സജി കരിമ്പന്നൂര്‍ (813 263 6302), ജോസ്‌ ഉപ്പൂട്ടില്‍ (എം.എ.സി.എഫ്‌ പ്രസിഡന്റ്‌) 813 334 5135, ടി. ഉണ്ണികൃഷ്‌ണന്‍ (813 334 0123), തമ്പി തലപ്പള്ളില്‍ (646 530 3766).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.