ന്യൂജേഴ്സി : ന്യൂജേഴ്സിയിലെ ലിന്‍ഡനിലുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ജൂബിലി ആഘോഷത്തിന് തുടക്കമായി. 1989-ല്‍ കാലം ചെയ്ത അഭിവന്ദ്യ മക്കാറിയോസ് മെത്രാപ്പോലീത്തായുടെ കല്പന പ്രകാരം മോണ്ട്ക്ലെയറില് ആരംഭിക്കുകയും തുടര്‍ന്ന് 2010 ല്‍ ലിന്‍ഡന്‍ ടൗണ്‍ഷിപ്പില്‍ സ്വന്തമായി ആരാധനാലയം വാങ്ങുകയും ചെയ്ത ഈ ദേവാലയം ന്യൂജേഴ്സിയിലും പരിസര പ്രദേശങ്ങളിലും ഉള്ള ക്രൈസ്തവ വിശ്വാസികള്‍ക്ക് ആത്മീയ പൊന്‍ വിളക്കായി ശോഭിച്ചു വരുന്നു.
ഞായറാഴ്ച വി.കുര്‍ബാനയ്ക്ക് ശേഷം നടന്ന മീറ്റിംഗില്‍ വികാരി റവ.ഫാ.സണ്ണി ജോസഫ്, സ്ഥാപക വികാരി വെ.റവ.ഫാ.സി.എം. ജോണ്‍ കോര്‍ എപ്പിസ്ക്കോപ്പ എന്നിവര്‍ ചേര്‍ന്ന് 'ജൂബിലി ലോഗോ' അനാശ്ചാദനം ചെയ്തു. ഇടവക സെക്രട്ടറി ജെയിംസ് നൈനാന്, ട്രസ്റ്റി എം.സി.മത്തായി, ഭദ്രാസന കൗണ്‍സില്‍ മെംബര്‍ ഷാജി വര്‍ഗീസ്, സുവനീര്‍ എഡിറ്റര്‍ ഉമ്മന്‍ ചാക്കോ എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്കി. ആഗസ്റ്റ് മാസം 22, 23 തീയതികളില്‍ ഇടവകയുടെ തിരുന്നാളും, ജൂബിലി ആഘോഷവും നോര്‍ത്ത്-ഈസ്റ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ നിക്കാളവോസ് തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments