You are Here : Home / USA News

സിയാറ്റില്‍ കുറഞ്ഞ വേതനം 15 ഡോളര്‍ ഓര്‍ഡനന്‍സ് പാസ്സാക്കി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, June 03, 2014 09:59 hrs UTC

 

സിയാറ്റില്‍ : ഇന്ത്യന്‍ വംശജയും, സിയാറ്റില്‍ സിറ്റി കൗണ്‍സിലിലെ സോഷ്യലിസ്റ്റുമായ ക്ഷേമ സാവന്തിന്റെ നേതൃത്വത്തില്‍ നടത്തിയ മൂവ്‌മെന്റ് ഒടുവില്‍ വിജയം കണ്ടു.

ജൂണ്‍ 2 തിങ്കളാഴ്ച ചേര്‍ന്ന സിയാറ്റില്‍ കൗണ്‍സില്‍യോഗം ജീവനക്കാരുടെ കുറഞ്ഞവേതനം മണിക്കൂറിന് 15 ഡോളര്‍ ആക്കി ഉയര്‍ത്തുന്നതിനുള്ള ചരിത്രപ്രധാനമായ ഓഡിനന്‍സ് പാസ്സാക്കി.

ഇപ്പോള്‍ വാഷിംഗ്ടണ്‍ സംസ്ഥാനത്തെ കുറഞ്ഞവേതനം 9.32 ഡോളറാണ്.

തിങ്ങി നിറഞ്ഞ കൗണ്‍സില്‍യോഗത്തില്‍ അംഗങ്ങള്‍ ഐക്യകണ്‌ഠേനയാണഅ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. ഇതോടെ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്ന ആദ്യ സിറ്റി എന്ന സ്ഥാനം സിയാറ്റില്‍ കരസ്ഥമാക്കി.

വ്യവസായ സ്ഥാപനങ്ങളും ഉടമകളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെ ഈ നിയമം നടപ്പാക്കുന്നതിന് ഇനിയും നിരവധികടമ്പകള്‍ കടക്കാനുണ്ടെന്ന് ക്ഷേമാ സാവന്ത് കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. ഫെഡറല്‍ മിനിമം വേജസ് 7.25 ഡോളറാണ്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.