You are Here : Home / USA News

ജനകീയ കണ്‍വന്‍ഷനില്‍ ജനകീയ രജിസ്‌ട്രേഷന്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, May 30, 2014 08:05 hrs UTC


    
    

ന്യൂജേഴ്‌സി: പെന്‍സില്‍വേനിയ, ന്യൂജേഴ്‌സി, ഡെലവെയര്‍, ന്യൂയോര്‍ക്ക്‌ ഏരിയകളിലെ ഒട്ടേറെ പ്രവാസി സംഘടനകളുടേയും, സംഘടനാ നേതാക്കളുടേയും ആവശ്യപ്രകാരം ഫോമാ, `വണ്‍ഡേ രജിസ്‌ട്രേഷന്‍' കണ്‍വന്‍ഷനില്‍ ആരംഭിച്ചു. ഫോമയുടെ ദേശീയ വോളിബോള്‍, ബാസ്‌കറ്റ്‌ ബോള്‍, 56 കളി മത്സരങ്ങളില്‍ പങ്കെടുക്കുവാനും, ഫോമാ ബാങ്ക്വറ്റിലും തുടര്‍ന്നുള്ള സിനിമാ നടന്മാരുടേയും, ഗായകരുടേയും പരിപാടികളില്‍ പങ്കുകൊള്ളുവാനും ഒട്ടേറെ മലയാളികള്‍ ആഗ്രഹിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ്‌ ഫോമാ വണ്‍ഡേ രജിസ്‌ട്രേഷന്‍ എന്ന സൗകര്യം നല്‍കുന്നത്‌.

ജൂണ്‍ 27-ന്‌ വെള്ളിയാഴ്‌ചയും, 28-ന്‌ ശനിയാഴ്‌ചയും ഓരോ ദിവസം പങ്കെടുക്കുന്നതിന്‌ 125 ഡോളര്‍ മാത്രം. വെള്ളിയാഴ്‌ച പങ്കെടുക്കുന്നവര്‍ക്ക്‌ ഫോമാ യൂത്ത്‌ ഫെസ്റ്റിവല്‍, ചിരിയരങ്ങ്‌, സാഹിത്യ സമ്മേളനം, വോളിബോള്‍ ടൂര്‍ണമെന്റ്‌, ഫോമാ ഘോഷയാത്ര എന്നിവയില്‍ പങ്കെടുക്കുവാനും ഫോമയുടെ ഡിന്നറിലും, തുടര്‍ന്ന്‌ സ്റ്റീഫന്‍ ദേവസി നയിക്കുന്ന ഗാനമേളയില്‍ സംബന്ധിക്കുവാനും വണ്‍ഡേ രജിസ്‌ട്രേഷന്‍ എടുക്കുന്നവര്‍ക്ക്‌ അവസരം ലഭിക്കും.

ശനിയാഴ്‌ച പങ്കെടുക്കുന്നവര്‍ക്ക്‌ ഫോമാ ബാസ്‌കറ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌, 56 കളി മത്സരം, ബിസിനസ്‌ സെമിനാര്‍, മിസ്‌ ഫോമ, ബെസ്റ്റ്‌ കപ്പിള്‍സ്‌, യംങ്‌ പ്രൊഫഷണല്‍ സമ്മിറ്റ്‌ തുടങ്ങി ഒട്ടേറെ പരിപാടികളില്‍ പങ്കെടുക്കുവാനും, തുടര്‍ന്ന്‌ ഫോമാ ബാങ്ക്വറ്റിലും വിജയ്‌ യേശുദാസിന്റെ ഗാനമേളയില്‍ പങ്കെടുക്കുവാനും അവസരം ലഭിക്കും.

അതുപോലെ മൂന്നു ദിവസവും ഹോട്ടലില്‍ താമസിക്കാതെ കണ്‍വന്‍ഷനില്‍ ഒറ്റയ്‌ക്കും കുടുംബവുമായി പങ്കെടുക്കുവാനുമുള്ള അവസരവും ഒരുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.fomaa.com വര്‍ഗീസ്‌ ഫിലിപ്പ്‌ (215 934 7212), കോര ഏബ്രഹാം (215 570 8888).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.