You are Here : Home / USA News

പപ്പീലിയോ ബുദ്ധ ടൊറന്റോയില്‍ പ്രദര്‍ശിപ്പിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, May 27, 2014 10:57 hrs UTC

ടൊറന്റോ: കേരളത്തിലെ ഭൂരഹിതരായ ദളിത്‌-ആദിവാസി സമൂഹങ്ങളുടെ അതിജീവന പോരാട്ടങ്ങളുടെ കഥപറയുന്ന മലയാള ചിത്രം `പപ്പീലിയോ ബുദ്ധ' കാനഡയിലെ ടൊറന്റോയില്‍ പ്രദര്‍ശിപ്പിക്കുന്നു. ടൊറന്റോയിലെ സ്‌കാര്‍ബറോ ഫിലിം മേളയുടെ ഭാഗമായി ജൂണ്‍ അഞ്ചിന്‌ വൈകിട്ട്‌ ഏഴുമണിക്ക്‌ വുഡ്‌സൈഡ്‌ സിനിമയിലായിരിക്കും പ്രദര്‍ശനം. (Woodside Cinema-1571 Sandhurst Circle). കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ദേശീയവും അന്തര്‍ദേശീയവുമായ നിരവധി മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും, പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്‌ത ഈ ചിത്രം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും ടിക്കറ്റുകള്‍ ലഭ്യമാണ്‌. http://scarboroughfilmfestival.com/portfolio/papilio-buddha/

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.