You are Here : Home / USA News

മെമ്മോറിയല്‍ ഡേ ശ്വാശ്വത സമാധാനത്തിനായുളള പ്രാര്‍ഥനാ ദിനം: ഒബാമ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, May 24, 2014 11:31 hrs UTC


വാഷിംങ്ടണ്‍ ഡിസി . ശ്വാശ്വത സമാധാനം കൈവരിക്കുന്നതിനുളള പ്രത്യേക പ്രാര്‍ഥനാ ദിവസമായി മെമ്മോറിയല്‍ ഡേ വേര്‍തിരിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു മെയ് 23 ന് നടത്തിയ വരാന്ത്യ സന്ദേശത്തില്‍ അഭ്യര്‍ഥിച്ചു.

2014 മെയ് 26 തിങ്കളാഴ്ച രാവില 11 മുതല്‍ രാജ്യത്താകമാനം പ്രദേശിക തലത്തില്‍ ജനങ്ങള്‍ ഒത്തൊരുമിച്ച്  പ്രാര്‍ഥിക്കുന്നതിനും, ഉച്ചതിരിഞ്ഞ് 3 മണിക്ക് രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനീകരുടെ സ്മരണയ്ക്കായി ഒരു നിമിഷം ദേശീയ മൌനാചരണം നടത്തണമെന്നും പ്രസിഡന്റ് അമേരിക്കന്‍ ജനതയെ ഓര്‍മ്മിപ്പിച്ചു.

നമ്മുടെ തുറമുഖത്ത് ബോംബുകള്‍ വര്‍ഷിച്ചപ്പോഴും പ്രശാന്ത സുന്ദരമായ ഒരു സെപ്റ്റംബറിലെ പ്രഭാതത്തില്‍ അപ്രതീക്ഷിതമായി നാം ആക്രമിക്കപ്പെട്ടപ്പോഴും രാജ്യത്തിനുവേണ്ടി പ്രതിരോധം തീര്‍ക്കാന്‍ നിരവധി ധീരരായ രാജ്യസ്നേഹികളാണ് സേവന സന്നദ്ധരായി മുന്നോട്ട് വന്നത്. യാതൊരു സ്വാര്‍ത്ഥേച്ഛയും ഇല്ലാതെ രാജ്യത്തിനുവേണ്ടി ജീവിതം ഹോമിച്ച നമ്മുടെ സഹോദരന്മാരെ സ്മരിക്കുന്നതിനും, അവരുടെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നതിനും ഈ അവസരം വിനിയോഗിക്കപ്പെടണം. തികഞ്ഞ അഭിമാനത്തോടെ തങ്ങളുടെ പ്രിയ മക്കളെ രാജ്യ സേവനത്തിനു വിട്ടു കൊടുത്ത മാതാപിതാക്കളെന്നും പ്രത്യേകം അഭിനന്ദിക്കുകയും അവരുടെ പ്രത്യേകം ആവശ്യങ്ങളില്‍ നാം സാഹാനുഭൂതി പ്രകടപ്പിക്കുകയും വേണം. പ്രസിഡന്റ് തുടര്‍ന്ന് മെമ്മോറില്‍ ഡേയില്‍ രാജ്യത്താകമാനം ദേശീയ പാതാക പകുതി താഴ്ത്തി കെട്ടണമെന്ന് അമേരിക്കന്‍  ഭരണാതിര്‍ത്തിയിലുളള എല്ലാ സ്റ്റേറ്റ് ഗവര്‍ണറന്മാരോടും സര്‍ക്കാര്‍ സ്ഥാപന മേധാവികളോടും പ്രസിഡന്റ് ആവശ്യപ്പെട്ടും അമേരിക്കയിലെ എല്ലാ ഭവനങ്ങളിലും ദേശീയ പതാക പകുതി പാറിപറക്കണമെന്നും പ്രസിഡന്റ് അഭ്യര്‍ഥിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.