You are Here : Home / USA News

കാനഡയില്‍ നിന്നുള്ള വനിതാ ഡോക്ടര്‍ മിസ്സിസ് ഇന്ത്യ 2014

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, May 22, 2014 09:04 hrs UTC



226ടൊറാന്റോ: കാനഡയില്‍ നിന്നുള്ള ആര്‍ത്തി ശരവണന്‍.എം.ഡി.(Aarthy Saravanan) (29) മെയ് ആദ്യവാരം അറ്റ്‌ലാന്‌റാ ജോര്‍ജിയായില്‍ സൗന്ദര്യറാണി മത്സരത്തില്‍ 13 മത്സരാര്‍ത്ഥികളെ പിന്തള്ളി മിസ്സിസ് ഇന്ത്യ 2014 ആയി കിരീടമണിഞ്ഞു. 2014 ജൂലായ് 25,26 തിയ്യതികളില്‍ ഫ്‌ളോറിഡായില്‍ നടക്കുന്ന വിവാഹിതരായവരുടെ ആഗോള സൗന്ദര്യമത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു ആര്‍ത്തി ശരവണന്‍ പങ്കെടുക്കും.

കന്യാകുമാരിയില്‍ ജനിച്ചു, മസ്‌കിറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം നടത്തിയതിനുശേഷം തുടര്‍ന്നുള്ള വിദ്യാഭ്യാസത്തിനാണ് കാനഡയിലുള്ള ടൊറാന്റോയില്‍ ശരവണന്‍ എത്തിയത്. ടൊറാന്റോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഹ്യൂമണ്‍ ബയോളജിയില്‍ ബിരുദം എടുത്തു. 2011 ല്‍ ഇന്ത്യാന യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.ഡി. പാസ്സായി. റോഡിയോളജിയില്‍ റസിഡന്‍സി നടത്തുന്ന ആര്‍ത്തി ശരവണന്‍ 2016ല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കും.

ഭരതനാട്യം, ബാറ്റ്മിന്റണ്‍ തുടങ്ങിയവയാണ് ഇഷ്ടവിനോദങ്ങള്‍.

സാമൂഹ്യ-സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ ലോകത്തെമ്പാടുമുള്ള പാവപ്പെട്ട കുട്ടികള്‍ക്ക് ആരോഗ്യസംരക്ഷണം ലഭിക്കണമെന്നതാണ് മിസ്സിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ട ശരവണന്റെ പരമപ്രധാനമായ ലക്ഷ്യം. ഈ ലക്ഷ്യം നിറവേറ്റുന്നതിന് മിസ്സിസ് ഇന്ത്യ പട്ടം ഉപകരിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.