You are Here : Home / USA News

തോമസ്‌ റ്റി ഉമ്മനെ എതിരില്ലാതെ തെരഞ്ഞെടുക്കണം: ബിഷപ്പ്‌ തോമസ്‌ സാമുവേല്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, May 21, 2014 09:00 hrs UTC


    
ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ പ്രമുഖ മലയാളി കൂട്ടായ്‌മയായ ഫോമായുടെ ജനറല്‍ സെക്രട്ടറിയായി തോമസ്‌ റ്റി ഉമ്മന്‍ വരുന്നത്‌ ഫോമയുടെ നേട്ടമായി കരുതുന്നുവെന്നും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹനായ വ്യക്തിയാണ്‌ തോമസ്‌ റ്റി ഉമ്മന്‍ എന്നും സി.എസ്‌.ഐ ബിഷപ്പ്‌ തോമസ്‌ സാമുവേല്‍ പ്രസ്‌താവിച്ചു.

മനുഷ്യാവകാശത്തിനുവേണ്ടി ശക്തമായി നിലകൊള്ളുന്ന, മലയാളി സമൂഹത്തില്‍ സേവന സന്നദ്ധതയുള്ള മറ്റു പ്രവര്‍ത്തകര്‍ക്ക്‌ മാര്‍ഗ്ഗദര്‍ശിയായി വളരുന്ന വ്യക്തിത്വമാണ്‌ തോമസ്‌ റ്റി ഉമ്മനുള്ളത്‌.
ഏതാണ്ട്‌ അഞ്ചു പതിറ്റാണ്ട്‌ കാലത്തെ സ്‌തുത്യര്‍ഹമായ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഉടമയാണ്‌ തോമസ്‌ റ്റി ഉമ്മനെന്ന്‌, ചെറുപ്പകാലം മുതല്‍ അദ്ദേഹത്തെ അടുത്ത്‌ പരിചയമുള്ള തിരുമേനി പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തിരുവല്ലായിലെ സോഷ്യല്‍ സര്‍വീസ്‌ ലീഗ്‌ സെക്രട്ടറി, അഖില കേരള ബാലജനസഖ്യത്തിന്റെ തിരുവല്ലാ യൂണിയന്‍ പ്രസിഡന്റ്‌, തുടങ്ങി വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌ .
അമേരിക്കയിലെ പ്രവാസ ജീവിതത്തിലും മറ്റുള്ളവരുമായി ചേര്‍ന്ന്‌ സാമൂഹ്യ പ്രവര്‍ത്തനം തുടരുന്നതില്‍ നിങ്ങളോടൊപ്പം ഞാനും സന്തോഷിക്കുന്നു-തിരുമേനി പറഞ്ഞു. ഒട്ടേറെ സംഘടനകളില്‍ പ്രവര്‍ത്തിച്ചു പ്രാവീണ്യം നേടിയിട്ടുണ്ട്‌.

സഭയിലും സമൂഹത്തിലും ആത്മാര്‍ത്ഥതയോടെ, കൃത്യനിഷ്‌ഠയോടെ പ്രവര്‍ത്തിക്കുന്ന തോമസ്‌ റ്റി ഉമ്മന്‍ ഫോമാ സെക്രട്ടറി പദവിയില്‍ എത്തുന്നത്‌ ഫോമായുടെ പ്രവര്‍ത്തന മേഖല വിപുലീകരിക്കുന്നതിന്‌ തീര്‍ച്ചയായും ഉപകരിക്കും. തോമസ്‌ ടി. ഉമ്മനു തിരുമേനി വിജയാശംസകള്‍ നേരുകയും ചെയ്‌തു.
ലിംകാ പ്രസിഡന്റ്‌ റെജി മാര്‍ക്കോസ്‌, ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ല ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ചെയര്‍മാന്‍ വര്‍ഗീസ്‌ കെ രാജന്‍, പാസ്റ്റര്‍ വില്‍സണ്‍ ജോസ്‌ തുടങ്ങിയവര്‍ തോമസ്‌ റ്റി ഉമ്മനെ അനുമോദിച്ചു സംസാരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More