ഹൂസ്റ്റണ്‍ : കീബോര്‍ഡില്‍ തന്റെ മാന്ത്രികവിരലുകള്കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിയ്ക്കുന്ന പ്രശസ്ത സംഗീതജ്ഞര്‍ സ്റ്റീഫണ്‍ ദേവസിയും സംഘവും ഹൂസ്റ്റണിലും എത്തുന്നു. ജൂണ്‍ 15ന് ഞായറാഴ്ച വൈകുന്നേരം 5മണി മുതല്‍ സ്റ്റാഫോഡിലുള്ള ഇമ്മാനുവേല്‍ സെന്ററില്‍ വച്ചാണ് ദേവസംഗീതം എന്ന പേരിട്ടിരിയ്ക്കുന്ന ഈ സംഗീതമേള നടത്തപ്പെടുന്നത്.
ലണ്ടനില്‍ ഫില്ഹാര്മോണിക്സ് ഓര്‍ക്കസ്ട്രായില്‍ പങ്കെടുത്തിട്ടുള്ള ഏക പിയാനിസ്റ്റ് ആണ് സ്റ്റീഫന്‍ ദേവസി. അദ്ദേഹത്തോടൊപ്പം അമേരിക്കന്‍ മലയാളികളുടെ പ്രിയ ഗായകന് ബിനോയ് ചാക്കോ, ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫെയിം ഇമ്മാനുവേല്‍ ഹെന്റി, അമൃതാ സ്റ്റാര്‍ സിംഗര്‍ ഫെയിം ഇമ്മാനുവേല്‍ ഹെന്ററി, അമൃതാ സൂപ്പര്‍സ്റ്റാര്‍ വിജയി ജോബി കുര്യന്, പ്രശസ്തഗായിക സിസിലി ഏബ്രഹാം എന്നിവരും ഈ ആത്മീയ സംഗീത വിരുന്നിന് മാറ്റുകൂട്ടുന്നു. സ്റ്റീഫനു പുറമേ ജോസി ജോസ്(ഗിത്താര്‍) നിര്‍മ്മല്‍ സേവ്യര്‍(ഡ്രംസ്) ഷോമി ഡേവിഡ്(പെര്ക്കഷന്) ജോസ് പീറ്റര്‍(ഫ്ളൂട്ട്, സാക്സോഫോണ്‍) തുടങ്ങിയ സംഗീതജ്ഞരും ഈ സംഗീത വിരുന്നിനെ് മികവുറ്റതാക്കുന്നു.
ഇതാദ്യമായി സ്വന്തം ബാന്‍ഡുമായി അമേരിക്കയില്‍ എത്തുന്ന സ്ററീഫന്‍ ദേവസിയുടെ സംഗീത പരിപാടിയ്ക്ക് ആതിഥേയത്വം വഹിയ്ക്കുന്നത് ഹൂസ്റ്റണിലെ പ്രേക്ഷിതാ മിഷനാണ്.
ഇന്ത്യയിലും, നേപ്പാളിലും, ബര്‍മ്മയിലും, ഉള്ള നിര്‍ദ്ധനരായ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക, ആത്മീക ഉന്നമനത്തിനും സുവിശേഷീകരണത്തിനും വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന സംഘടനയാണ് പ്രേക്ഷിതാ മിഷന്.
ഹൂസ്റ്റണിലെ 'ദേവസംഗീതം' പരിപാടി വിജയിപ്പിയ്ക്കുന്നതിന് എല്ലാ ഒരുക്കങ്ങളും പുരോഗമിയ്ക്കുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.
പരിപാടിയുടെ ടിക്കറ്റ് കിക്ക് ഓഫ് ശിവാ റെസ്റ്റോറന്റില്‍ വച്ച് നടത്തപ്പെട്ടു. ആദ്യ ടിക്കറ്റുകള്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകവികാരി റവ. സജു മാത്യൂ, യൂത്ത് ചാപ്ലയിന്‍ റവ.റോയി തോമസ് എന്നിവരില്‍ നിന്ന് ചെറിയാന് സഖറിയാ, ഡോ.ഷീബു, രാജന് ദാനിയേല്‍ എന്നിവര്‍ ഏറ്റുവാങ്ങി.
ഈ വര്‍ഷത്തെ ഏറ്റവും നല്ല സംഗീതവിരുന്നായിരിയ്ക്കും. ദേവസംഗീതമെന്ന് സംഘാടകര്‍ ഉറപ്പു നല്കി.
കൂടുതല്‍ വിവരങ്ങള്‍ക്ക്
റജി. കെ. വര്‍ഗീസ്- 281-650-9630
രാജന് ദാനിയേല്‍- 832-628-5481
റജി കുര്യന്-281-777-1919
ബെന്നി തോമസ്- 832-274-8020
വില്‍സണ്‍ - 832-771-4723
റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി
Comments