You are Here : Home / USA News

വടക്കേ അമേരിക്കയിലെ പ്രബല ടീമുകള്‍ ഫോമാ കണ്‍വെന്‍ഷനില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, May 13, 2014 09:26 hrs UTC

 
    
ഫിലാഡല്‍ഫിയ: ഫോമാ ആദ്യമായി നടത്തുന്ന അന്തര്‍ദേശീയ വോളിബോള്‍ ടൂര്‍ണമെന്റില്‍ വടക്കേ അമേരിക്കയിലെ പ്രബലരായ ടീമുകള്‍ അണിനിരക്കുന്നു. ന്യൂയോര്‍ക്ക്‌ സ്‌പൈക്കേഴ്‌സ്‌, ഫിലി സ്റ്റാഴ്‌സ്‌, ടാമ്പാ ടൈഗേഴ്‌സ്‌, ഡിട്രോയിറ്റ്‌ ഈഗിള്‍സ്‌, ന്യൂജേഴ്‌സി ഗാര്‍ഡന്‍ സ്റ്റേറ്റ്‌ സിക്‌സേഴ്‌സ്‌, ബഫല്ലോ സോള്‍ജിയേഴ്‌സ്‌, വാഷിംഗ്‌ടണ്‍ ടീം, ബാള്‍ട്ടിമോര്‍ കോബ്രാസ്‌ തുടങ്ങിയ പ്രബല ടീമുകളാണ്‌ ഫോമാ വോളിബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്‌.

മണിഡാര്‍ട്ട്‌ സ്‌പോണ്‍സര്‍ ചെയ്യുന്ന ട്രോഫിയും ക്യാഷ്‌ അവാര്‍ഡും (3000 ഡോളര്‍) ഒന്നാം സ്ഥാനത്ത്‌ എത്തുന്ന ടീമിന്‌ ലഭിക്കും. രണ്ടാം സ്ഥാനത്ത്‌ എത്തുന്ന ടീമിന്‌ 1000 ഡോളറിന്റെ ക്യാഷ്‌ അവാര്‍ഡും ട്രോഫിയും ലഭിക്കും. ഫോമ യുവാക്കള്‍ക്കായി നടത്തുന്ന പ്രഥമ അന്തര്‍ദേശീയ വോളിബോള്‍ മത്സരത്തില്‍ വളരെ വാശിയേറിയ മത്സരമാണ്‌ സംഘാടര്‍ പ്രതീക്ഷിക്കുന്നത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മാത്യു ചെരുവില്‍ (എം.ഐ) 586 206 6164, സാബു സ്‌കറിയ (പി.എ) 267 980 7923 sackery@yahoo.com , ഷെരീഫ്‌ അലിയാര്‍ (പി.എ) 267 879 1750, ജോണ്‍സണ്‍ എം.ഡി (202 445 7379.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.