You are Here : Home / USA News

നോര്‍ത്ത്‌ കരോലിന ലൂര്‍ദ്‌ മാതാ ദേവാലയത്തില്‍ ആദ്യകുര്‍ബാന സ്വീകരണവും, സ്ഥൈര്യലേപനവും നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, May 06, 2014 09:35 hrs UTC


    
നോര്‍ത്ത്‌ കരോലിന: ലൂര്‍ദ്‌ മാതാ ദേവാലയത്തില്‍ നടന്ന കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും, സ്ഥൈര്യലേപനവും നൂറുകണക്കിന്‌ ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ റവ.ഫാ. ജോ പാച്ചേരില്‍ അച്ചന്റേയും ഇടവക വികാരി ഫാ. ജോബി ജോസഫ്‌ ചേലകുന്നേലിന്റേയും മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെട്ടു.

കഴിഞ്ഞ മൂന്നു മാസങ്ങളായി കൂദാശകളെപ്പറ്റി ആഴത്തില്‍ ഈ കുട്ടികള്‍ പഠിച്ച്‌ മെയ്‌ മൂന്നിന്‌ ആദ്യകുമ്പസാരം നടത്തി മെയ്‌ നാലിന്‌ കൂദാശകള്‍ സ്വീകരിച്ചു. ഇടവക മുഴുവന്റേയും ആഘോഷമായ ഈ ദിനത്തില്‍ എല്ലാവിശ്വാസികളും പങ്കെടുത്ത്‌ സ്‌നേഹവിരുന്നിനുശേഷം തിരുകര്‍മ്മങ്ങള്‍ക്ക്‌ സമാപനം കുറിച്ചു. ബാബു കുറ്റിയാത്ത്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More