You are Here : Home / USA News

അരിസോണയില്‍ ഉല്ലാസതിരമാല മെഗാഷോ വെള്ളിയാഴ്‌ച

Text Size  

Story Dated: Saturday, May 03, 2014 08:01 hrs UTC

മനു നായര്‍        

ഫീനിക്‌സ്‌:: പ്രശസ്‌ത സിനിമസംവിധായകനും നിരവധി താര സമന്യയത്തിന്റെ ശില്‌പിയുമായ ജിഎസ്വിജ യന്‍ നയിക്കുന്ന ഉല്ലാസതിരമാല മെഗാഷോ അരിസോണയില്‍ വെള്ളിയാഴ്‌ച മെയ്‌ 9 ന്‌ വൈകിട്ട്‌ ഏഴുമണിക്ക്‌ അരങ്ങേറും. മലയാളചലച്ചിത്രവേദിയിലെ ശ്രദ്ധേയതാരങ്ങളായ വിനീത്‌ ശ്രീനിവാസന്‍, റഹ്‌മാന്‍, മണിക്കുട്ടന്‍, ശ്വേത മേനോന്‍, രചന, വിഷ്‌ണുപ്രിയ, കവിത, ഷാന്‍ റഹ്‌മാന്‌, സയനോര, സച്ചിന്‍ വാര്യര്‍ എന്നിവരോടൊപ്പം ഹാസ്യതാരങ്ങളായ കലാഭവന്‍ ജോബി, ശിവദാസ്‌ മട്ടന്നൂര്‍, കലാഭവന്‍ രാഗേഷ്‌, കലാഭവന്‍ സിജു, ബിജു സേവ്യര്‍ എന്നിവരും ചേര്‌ന്ന്‌ സംഗീതനടന നര്‍മ്മ വിസ്‌മയമൊരുക്കുന്നു. ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലയുടെ നേതൃത്വത്തില്‍ സ്‌കോട്ട്‌ഡെയില്‍ സെന്റര്‍ ഫോര്‍ പെര്‍ഫോര്‍മിംഗ്‌ ആര്‌ട്‌സ്‌ ഓഡിറ്റോറിയമാണ്‌ താരസന്ധ്യയ്‌ക്ക്‌ വേദിയാകുന്നത്‌.

വളരെകുറഞ്ഞ നിരക്കില്‍ മനോഹരമായ കലാസന്ധ്യ ആസ്വദിക്കുവാന്‍ ലഭിക്കുന്ന ഈ സുവര്‍ണാവസരത്തിലേക്ക്‌ എല്ലാവരെയും സ്വാഗതംചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ റെജി മാത്യുവുമായി 6023261777 ബന്ധപ്പെടാവുന്നതാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More