You are Here : Home / USA News

ഡോ. നിവേദ രാജന്റെ പേര്‌ ഫോമയുടെ ജോയിന്റ്‌ സെക്രട്ടറി സ്ഥാനത്തേക്ക്‌ നിര്‍ദേശിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, May 03, 2014 02:58 hrs UTC

ഡെലവെയര്‍: ഫോമയുടെ 2014-2016 ഭരണസമിതിയിലേക്ക്‌ ജോയിന്റ്‌ സെക്രട്ടറിയായി ഡോ. നിവേദാ രാജന്റെ പേര്‌ ഡെലവെയര്‍ മലയാളി അസ്സോസ്സിയേഷന്‍ (ഡെല്‌മ) നിര്‍ദേശിച്ചു. അസ്സോസിയേഷന്റെ എക്‌സിക്യൂട്ടീവ്‌ സംയുക്തമായാണ്‌ ഡെല്‌മയുടെ വൈസ്‌ പ്രസിഡന്റ്‌ കൂടിയായ ഡോ. നിവേദയുടെ പേര്‍ നിര്‍ദ്ദേശിച്ചത്‌. നല്ലൊരു സംഘാടകയും വാഗ്‌മിയുമായ ഡോ. നിവേദയുടെ സേവനം ഫോമയുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക്‌ വലിയൊരു മുതല്‍ക്കൂട്ടയിരിക്കുമെന്ന്‌ ഡെല്‌മയുടെ പ്രസിഡന്റ്‌ മോഹന്‍ ഷേണായി പ്രസ്‌താവിച്ചു. ഫോമയുടെ ആരംഭം മുതല്‍ സംഘടനയുടെ സഹയാത്രികയായ ഡോ. നിവേദ ഫോമയുടെ ട്രൈസ്റ്റേറ്റ്‌ റീജിയണല്‍ വിമന്‍സ്‌ ഫോറത്തിന്റെ വൈസ്‌ ചെയറും, 2014 ഫോമ നാഷണല്‍ കണ്‍വെന്‍ഷന്റെ ബെസ്റ്റ്‌ കപ്പിള്‍ പ്രോഗ്രാം കോര്‍ഡിനേറ്ററുമാണ്‌.

 

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഡെലവെയറില്‍ വച്ചു നടന്ന ഫോമ വിമന്‍സ്‌ഫോറത്തിന്റെ നാഷണല്‍ ലീഡര്‍ഷിപ്‌ ആന്റ്‌ മെഡിക്കല്‍ കോണ്‍ഫറന്‍സ്‌ ഒരു വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍ കഴിഞ്ഞത്‌ അതിന്റെ കണ്‍വീനറായിരുന്ന ഡോ. നിവേദയുടെ നേത്രുത്വപാടവത്തിന്റെ ഉദാഹരണമായി ഫോമ നേത്രുത്വം അന്ന്‌ ചൂണ്ടിക്കാണിക്കുകയുണ്ടായി. ഇത്തരം കഴിവുറ്റ പ്രവര്‍ത്തകര്‍ ഫോമയുടെ നേത്രുത്വത്തിലേക്ക്‌ കടന്നുവരണമെന്ന്‌ നേതാക്കള്‍ ആഹ്വാനം ചെയ്യുകയുമുായി. കോഴിക്കോടിനടുത്ത്‌ ചേളന്നൂര്‍ സ്വദേശിയായ ഡോ. നിവേദ വളര്‍ന്നതും പഠിച്ചതും കേരളത്തിന്‌ വെളിയിലാണ്‌. തമിഴ്‌നാട്ടിലെ ത്രിശ്ശിനാപ്പിള്ളിയില്‍ കോളേജ്‌ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ രണ്ടു വര്‍ഷക്കാലം ട്രിച്ചി യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡെന്റ്‌ ആയി പ്രവര്‍ത്തിച്ച്‌ തന്റെ നേത്രുപാടവം പ്രകടിപ്പിച്ചിട്ടുണ്ട്‌. ഇപ്പോള്‍ ഡെലവെയറിലെ ഹാബിറ്റാറ്റ്‌ ഫോര്‍ ഹുമാനിറ്റി പ്രവര്‍ത്തനങ്ങളിലെ സജീവ പ്രവര്‍ത്തക കൂടിയാണ്‌.

 

പ്രസിദ്ധമായ മായോ ക്ലിനിക്കില്‍ നിന്നും ക്യാന്‍സര്‍ ഓണ്‍കോളജിയില്‍ ഡോക്ടറേറ്റും പോസ്റ്റ്‌ ഡോക്ടറല്‍ ഫെല്ലോഷിപ്പും നേടിയിട്ടുള്ള ഡോ. നിവേദ ഹെല്‍ത്ത്‌ ഇക്കണോമിസ്റ്റ്‌ ആയി ജോലി നോക്കുന്നു. കൂടാതെ പല കാന്‍സര്‍ മരുന്ന്‌ നിര്‍മ്മാണ കമ്പനികളുടേയും കണ്‍സള്‍ടന്റ്‌ കൂടിയാണ്‌. പവര്‍ സിസ്റ്റംസ്‌ എഞ്‌ജിനീയറായ രാജന്‍ റോബര്‍ട്ട്‌ ഭാര്‍ത്താവും, പ്രിമെഡ്‌ വിദ്യാര്‍ഥിയായ അഭിഷേക്‌ പുത്രനുമാണ്‌. ഫോമയുടെ ഇപ്പോഴത്തെ ജോയിന്റ്‌ സെക്രട്ടറി ശ്രീമതി റെനി പൗലോസ്‌ സ്‌തുത്യര്‍ഹമായ പ്രവര്‍ത്തനത്തിനു ശേഷം സ്ഥാനമൊഴിയുമ്പോള്‍ ആ സ്ഥാനത്തേക്ക്‌ മറ്റൊരു വനിത കടന്നു വരുന്നതിനെ പല സംഘടനാ നേതാക്കളും സ്വാഗതം ചെയ്‌തു. ഇതു വഴി ഫോമയില്‍ വനിതകള്‍ക്ക്‌ അര്‍ഹമായ പ്രാതിനിധ്യമാണ്‌ ലഭിക്കുന്നതെന്ന്‌ എല്ലാവരും ചൂണ്ടിക്കാട്ടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More
More From Trending
View More