You are Here : Home / USA News

ഫോമാ കണ്‍വന്‍ഷനില്‍ രുചികരമായ കേരളീയ ഭക്ഷണം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, May 02, 2014 09:53 hrs UTC


ഫിലാഡല്‍ഫിയ: ചരിത്രത്തിലാദ്യമായി കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കേരളീയ ഭക്ഷണം നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഫോമ ഒരുക്കുന്നു. വാലിഫോര്‍ജ്‌ കാസിനോ റിസോര്‍ട്ടിലെ കണ്‍വന്‍ഷന്‍ വേദിയായ കേരള നഗറില്‍ സജ്ജീകരിക്കുന്ന ഭക്ഷണശാലയില്‍ രണ്ടായിരം പേര്‍ക്ക്‌ ഒരേസമയം ആഹാരം കഴിക്കുവാനുള്ള സൗകര്യുമുണ്ട്‌.

നഗരത്തിലെ രണ്ട്‌ വന്‍കിട ഹോട്ടലുകളുടെ കേറ്ററിംഗ്‌ വിഭാഗമാണ്‌ ഭക്ഷണം തയാറാക്കുന്നത്‌. ബ്രേക്ക്‌ ഫാസ്റ്റ്‌, ലഞ്ച്‌, ഡിന്നര്‍ എന്നിവ രുചിഭേദങ്ങളുടെ വലിയൊരു അനുഭവമായിരിക്കും.

രാജന്‍ ടി. നായര്‍ (ചെയര്‍മാന്‍), ഷാജി ജോസഫ്‌ (കെ-ചെയര്‍മാന്‍) എന്നിവരുടെ നേതൃത്വത്തില്‍ ജോണ്‍സണ്‍ മാത്യു, മാത്യു നൈനാന്‍, മാത്യു പി. ചാക്കോ, ബിജു സക്കറിയ, ഫിലിപ്പ്‌ ജോണ്‍ എന്നിവര്‍ അടങ്ങിയ വിപുലമായ ഒരു കമ്മിറ്റിയാണ്‌ ഭക്ഷണ ക്രമീകരണങ്ങളുടെ ചുമതല വഹിക്കുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: രാജന്‍ ടി. നായര്‍ (215 698 8205), ഷാജി ജോസഫ്‌ (267 372 2521)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More