You are Here : Home / USA News

ശനിയാഴ്‌ച 66-മത്‌ സാഹിത്യ സല്ലാപത്തില്‍ ദേവാലയ സമ്പത്തിനെക്കുറിച്ച്‌ ചര്‍ച്ച

Text Size  

Story Dated: Friday, May 02, 2014 09:50 hrs UTC

 ജയിന്‍ മുണ്ടയ്‌ക്കല്‍        
    
താമ്പാ: മെയ്‌ മൂന്നാം തീയതി സംഘടിപ്പിക്കുന്ന അറുപത്തിയാറാമത്‌ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ `ദേവാലയ സമ്പത്ത്‌' എന്നുള്ളതായിരിക്കും ചര്‍ച്ചാ വിഷയം. പ്രശസ്‌ത ക്ഷേത്രകലാ വിദഗ്‌ദനും ഭാഷാ ശാസ്‌ത്രജ്ഞനുമായ പ്രൊഫ. എം. ജി. ശശിഭൂഷന്‍ ആയിരിക്കും `ദേവാലയ സമ്പത്ത്‌' എന്ന വിഷയത്തെക്കുറിച്ച്‌ പ്രബന്ധാവതരണം നടത്തുന്നത്‌. ഈ വിഷയത്തെക്കുറിച്ച്‌ അറിവും പരിചയവുമുള്ള ധാരാളം ആളുകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുന്നതാണ്‌. ഈ വിഷയത്തേക്കുറിച്ച്‌ കൂടുതല്‍ അറിയുവാന്‍ താത്‌പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്‌ക്ക്‌ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ഏപ്രില്‍ ഇരുപത്തിയാറാം തീയതി സംഘടിപ്പിച്ച അറുപത്തിയഞ്ചാമത്‌ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ `ആംഗലേയ ഭാഷ (English Language)' എന്നുള്ളതായിരുന്നു ചര്‍ച്ചാ വിഷയം. ഭാഷാ ശാസ്‌ത്രജ്ഞയായ ഡോ. ആനി കോശി ആയിരുന്നു പ്രസ്‌തുത വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്‌. പ്രബന്ധാവതരണവും തുടര്‍ന്ന്‌ നടന്ന ചര്‍ച്ചകളും വളരെ വിജ്ഞാനപ്രദമായിരുന്നു. വിദേശങ്ങളില്‍ ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ ആംഗലേയ ഭാഷ ശരിയായ വിധത്തില്‍ പഠിക്കേണ്ടതിന്‍റെയും അത്‌ പഠിക്കുവാന്‍ പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെയും ആവശ്യകത വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടു.

ഏപ്രില്‍ ഇരുപത്തിയഞ്ചാം തിയതി 121മത്‌ ചരമദിനം ആചരിക്കപ്പെട്ട ജര്‍മ്മനിയില്‍ നിന്നുള്ള ക്രിസ്‌ത്യന്‍ മിഷണറിയും ആദ്യമലയാള നിഘണ്ടു രചയിതാവുമായ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ സഹിത്യ സല്ലാപത്തില്‍ പങ്കെടുത്തവര്‍ അനുസ്‌മരിക്കുകയുണ്ടായി.

പ്രൊഫ. എം. ടി. ആന്റണി, ഡോ. തെരേസ ആന്റണി, , ഡോ. ക്ലാരറ്റ്‌ ജോസഫ്‌, ഡോ. സുസന്‍ ജോണ്‍, സോയ നായര്‍, ഡോ. ജോണ്‍ ചിറയില്‍, മാത്യു സെബാസ്റ്റ്യന്‍, ഡോ. എന്‍. പി. ഷീല, ഡോ: ജോസഫ്‌ ഇ. തോമസ്‌, ഡോ. രാജന്‍ മര്‍ക്കോസ്‌, ജോസ്‌ പുല്ലാപ്പള്ളില്‍, കെ. കെ. ജോണ്‍സന്‍, രാജു തോമസ്‌, അബ്ദുള്‍ പുന്നയൂര്‍ക്കുളം, യു. എ. നസീര്‍, സി. എം. സി., എ. സി. ജോര്‍ജ്ജ്‌, മോന്‍സി കൊടുമണ്‍, മൈക്ക്‌ മത്തായി, ടോം എബ്രഹാം, വര്‍ഗീസ്‌ എബ്രഹാം ഡെന്‍വര്‍, റജീസ്‌ നെടുങ്ങാടപ്പള്ളില്‍, പി. പി. ചെറിയാന്‍, സി. ആന്‍ഡ്രൂസ്‌, ജയിന്‍ മുണ്ടയ്‌ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

ശനിയാഴ്‌ചതോറുമാണ്‌ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്‌. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്‌ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്‌ക്ക്‌ വിളിക്കാവുന്നതാണ്‌. 14434530034 കോഡ്‌ 365923.

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , gracepub@yahoo.com എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്‌പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: 8133893395

Join us on Facebook https://www.facebook.com/groups/142270399269590/

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More