You are Here : Home / USA News

ഷിക്കാഗോ മാര്‍ത്തോമ യുവജനസഖ്യം ബ്ലഡ്‌ ഡ്രൈവ്‌ സംഘടിപ്പിച്ചു

Text Size  

Story Dated: Wednesday, April 30, 2014 09:05 hrs UTC

 ബെന്നി പരിമണം        

 



ഷിക്കാഗോ: ഷിക്കാഗോ മാര്‍ത്തോമ യുവജനസഖ്യം രക്തദാനം ജീവ ദാനം എന്ന മഹത്തായ സന്ദേശം ജനമനസുകളിലേക്ക്‌ എത്തിക്കാന്‍ ഏപ്രില്‍ 26ന്‌ (ശനി) ഷിക്കാഗോ മാര്‍ത്തോമ ദേവാലയത്തില്‍ (240 Potter Road, Des Plaines, Illinois, 60016) ബ്ലഡ്‌ ഡ്രൈവ്‌ സംഘടിപ്പിച്ചു.

സേവന പാതയില്‍ എന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിക്കുന്ന ഷിക്കാഗോ മാര്‍ത്തോമ യുവജനസഖ്യം, ഷിക്കാഗോയിലെ ലൈഫ്‌ സോഴ്‌സ്‌ ബ്ലഡ്‌ സെന്ററിന്റെ സഹകരണത്തോടെ നടത്തിയ രക്തദാന പരിപാടിയില്‍ നിരവധി പേര്‍ രക്തം ദാനം ചെയ്‌തു. ഷിക്കാഗോ മാര്‍ത്തോമ യുവജനസഖ്യം പ്രസിഡന്റ്‌ റവ. ഡാനിയേല്‍ തോമസ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. ബ്ലഡ്‌ ഡ്രൈവ്‌ വിജയമാക്കാന്‍ സഹായിച്ച ഏവര്‍ക്കും കണ്‍വീനര്‍മാരായ ടെജി തോമസ്‌, വിനോദ്‌ വര്‍ഗീസ്‌ എന്നിവര്‍ നന്ദി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More