You are Here : Home / USA News

കേരളാ എക്‌സ്‌പ്രസ്‌ 2014 മെഗാഷോ ടിക്കറ്റ്‌ വില്‍പ്പന കിക്കോഫ്‌ ചെയ്‌തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, April 25, 2014 10:07 hrs UTC

  
ഓസ്റ്റിന്‍: ഓസ്റ്റിന്‍ പെര്‍ഫോമിംഗ്‌ ആര്‍ട്‌ ലവേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ മെയ്‌ 16-ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം 7 മണിക്ക്‌ റൗണ്ട്‌ റോക്ക്‌ സി.ഡി ഫൂല്‍ക്‌സ്‌ മിഡില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തുന്ന കേരളാ എക്‌സ്‌പ്രസ്‌ 2014 മെഗാഷോയുടെ ടിക്കറ്റ്‌ വില്‍പ്പന കിക്കോഫ്‌ ചെയ്‌തു.

മെഗാഷോ കോര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ വര്‍ഗീസും, മെഗാ സ്‌പോണ്‍സര്‍ ജിബി പാറയ്‌ക്കലും ചേര്‍ന്ന്‌ ഓസ്റ്റിന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ രാമചന്ദ്രന്‌ ആദ്യ ടിക്കറ്റ്‌ നല്‍കി ഉദ്‌ഘാടനം ചെയ്‌തു.

കുടുംബ പ്രേക്ഷകര്‍ക്കായി ഈവര്‍ഷത്തെ ഏറ്റവും മികച്ച സ്റ്റേജ്‌ ഷോ എന്ന്‌ പ്രശസ്‌തി നേടിയ കേരളാ എക്‌സ്‌പ്രസില്‍ പ്രശസ്‌ത സിനിമാതാരങ്ങളായ മുകേഷ്‌, ജഗദീഷ്‌, മീരാനന്ദന്‍, ഏഷ്യാനെറ്റ്‌ ഐഡിയാ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്‌തനായ നജീം അര്‍ഷാദും മറ്റ്‌ നര്‍ത്തകരും, മിമിക്രി താരങ്ങളും അടങ്ങിയ നിരവധി കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന ഈ മെഗാഷോയുടെ വിജയത്തിനായി നിരവധി കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും 512 949 7300 അല്ലെങ്കില്‍ www.megashow2014.com ല്‍ ബന്ധപ്പെടുക. സണ്ണി തോമസ്‌ (ഓസ്റ്റിന്‍) അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More