You are Here : Home / USA News

ഫോമാ കണ്‍വെന്‍ഷനില്‍ മുന്നൂറില്‍പ്പരം പ്രതിഭകള്‍ പങ്കെടുക്കുന്ന കലാസന്ധ്യ

Text Size  

Story Dated: Friday, April 25, 2014 10:03 hrs UTC


    
ഫിലാഡല്‍ഫിയ: ഫോമയുടെ അമ്പത്തിയഞ്ച്‌ അംഗ സംഘടനകളില്‍ നിന്ന്‌ മുന്നൂറില്‍പ്പരം കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന കലാസന്ധ്യ കണ്‍വെന്‍ഷന്റെ ആദ്യദിനമായ ജൂണ്‍ 26-ന്‌ വൈകിട്ട്‌ 7 മണി മുതല്‍ വാലിഫോര്‍ജ്‌ റാഡിസണ്‍ ഹോട്ടലിനോടനുബന്ധിച്ചുള്ള കണ്‍വെന്‍ഷന്‍ സെന്ററിലെ പ്രധാന വേദിയില്‍ അരങ്ങേറുമെന്ന്‌ സംഘാടക കമ്മിറ്റി ചെയര്‍മാന്‍ ബിനു ജോസഫ്‌ അറിയിച്ചു.

ആസ്വാദന സുന്ദരവും സര്‍ഗ്ഗാത്മകവുമായ കലാസൃഷ്‌ടികള്‍ കൊണ്ട്‌ നാദ-താള-ലാസ്യ-ലയങ്ങള്‍ സമന്വയിക്കുന്ന കലാപ്രകടനങ്ങള്‍ ഫോമാ കണ്‍വെന്‍ഷനിലെ ഏറ്റവും ആകര്‍ഷകവുമായ ഒരു പരിപാടിയായിരിക്കും. ബിനു ജോസഫ്‌, ബിജു ഏബ്രഹാം, ജോസ്‌ ഏബ്രഹാം, വിനോദ്‌ കൊണ്ടൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ ഒരു കമ്മിറ്റിയാണ്‌ കലാസന്ധ്യയ്‌ക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌.

പൂര്‍ണ്ണമായും ഫോമാ അംഗസംഘടനകളുടെ പങ്കാളിത്തത്തോടെ നടത്തപ്പെടുന്ന കലാസന്ധ്യയില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ ബന്ധപ്പെടുക: ബിനു ജോസഫ്‌ 267 235 4345.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More