You are Here : Home / USA News

ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത ന്യൂയോര്‍ക്ക്‌, ഓറഞ്ച്‌ബര്‍ഗ്‌ സെന്റ്‌ ജോണ്‍സില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, April 16, 2014 07:00 hrs UTC




ന്യൂയോര്‍ക്ക്‌: ശിഷ്യഗണങ്ങളുടെ പാദങ്ങള്‍ കഴുകിയ കര്‍ത്താവിന്റെ ശുശ്രൂഷയെ അനുസ്‌മരിച്ചുകൊണ്ട്‌ പെസഹാ വ്യാഴാഴ്‌ച നടത്തപ്പെടുന്ന കാല്‍കഴുകല്‍ ശുശ്രൂഷ ന്യൂയോര്‍ക്കിലെ ഓറഞ്ച്‌ബര്‍ഗ്‌ സെന്റ്‌ ജോണ്‍സ്‌ പള്ളിയില്‍ ഏപ്രില്‍ 17-ന്‌ വ്യാഴാഴ്‌ച മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തിലും, നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നുള്ള വൈദീകരുടെ സഹകാര്‍മികത്വത്തിലും നടത്തപ്പെടുന്നതാണ്‌. വൈകിട്ട്‌ 5 മണിക്ക്‌ സന്ധ്യാ നമസ്‌കാരവും, തുടര്‍ന്ന്‌ കാല്‍കഴുകല്‍ ശുശ്രൂഷയും നടക്കും. നാഗ്‌പൂര്‍ വൈദീക സെമിനാരി പ്രിന്‍സിപ്പല്‍ ഫാ.ഡോ. ബിജേഷ്‌ ഫിലിപ്പ്‌ സന്ദേശം നല്‍കും.

വികാരി ഫാ.ഡോ. വര്‍ഗീസ്‌ എം. ഡാനിയേല്‍, ഭദ്രാസന കൗണ്‍സില്‍ അംഗം അജിത്ത്‌ വട്ടശേരില്‍, ജോര്‍ജ്‌ വര്‍ഗീസ്‌, കെ.ജി. ഉമ്മന്‍, പ്രസാദ്‌ ഫിലിപ്പ്‌ ഈശോ എന്നിവരുടെ നേതൃത്വത്തില്‍ ഇടവക മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങള്‍ വിവിധ ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‌കുന്നു.

പാര്‍ക്കിംഗ്‌ ക്രമീകരണങ്ങള്‍ താഴെപ്പറയും പ്രകാരമാണ്‌. പള്ളിയുടെ ഒന്നാം പാര്‍ക്കിംഗ്‌ ലോട്ട്‌ പൂര്‍ണ്ണമായും വൈദീകര്‍, ശെമ്മാശന്മാര്‍ തുടങ്ങിയവരുടെ വാഹനങ്ങള്‍ക്കുവേണ്ടി നീക്കിവെച്ചിരിക്കുന്നു. രണ്ടും മൂന്നും പാര്‍ക്കിംഗ്‌ ലോട്ടുകള്‍ മലങ്കര മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങള്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്കും, പ്രായമായവരേയും വഹിച്ചുകൊണ്ട്‌ വരുന്നവര്‍ക്കും മാത്രമായിരിക്കും. ബാക്കി എല്ലാ വാഹനങ്ങളും പള്ളിയോട്‌ തൊട്ടുചേര്‍ന്നുള്ള റാംലാന്റ്‌ റോഡില്‍ പാര്‍ക്ക്‌ ചെയ്യേണ്ടതാണ്‌. 400-ഓളം കാറുകള്‍ പാര്‍ക്ക്‌ ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ടായിരിക്കും. പാര്‍ക്കിംഗ്‌ സംബന്ധമായ കാര്യങ്ങളില്‍ സഹായിക്കാന്‍ വോളണ്ടിയേഴ്‌സ്‌ ഉണ്ടായിരിക്കും. ശുശ്രൂഷകളില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്‌.

വിശദവിവരങ്ങള്‍ക്ക്‌: റവ.ഡോ. വര്‍ഗീസ്‌ എം. ഡാനിയേല്‍ (203 508 2690), അജിത്ത്‌ വട്ടശേരില്‍ (845 821 0627).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.