You are Here : Home / USA News

ഗാനമേള ടിക്കറ്റ് കിക്ക് ഓഫ് ഉദ്ഘാടനം

Text Size  

Story Dated: Wednesday, April 02, 2014 08:09 hrs UTC

മേരി പൗലോസ്‌


റോക്ക്‌ലാന്റ് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഇടവകയിലെ യുവജനക്ഷേമ പദ്ധതികള്‍ക്കായുള്ള ധനശേഖരണാര്‍ത്ഥം നടത്തുന്ന ഗാനമേളയുടെ ടിക്കറ്റ്  കിക്ക് ഓഫ് ഫാ.തദേവൂസ് അരവിന്ദത്ത് നിര്‍വ്വഹിച്ചു.

ടിക്കറ്റിന്റെ ആദ്യവില്പന ജേക്കബ് ചൂരവടിക്ക് നല്‍കികൊണ്ടാണ് ഉദ്ഘാടനം നടത്തിയത്.

പിന്നണിഗാനരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള പ്രശസ്ത ഗായകന്‍ സ്റ്റീഫന്‍ ദേവസ്സിയും സംഘവും ആണ് ഭക്തിസാന്ദ്രമായ ഗാനമേള അവതരിപ്പിക്കുന്നത്.

സ്പ്രിങ്ങ് വാലിയിലെ റോംപോ ഹൈസ്‌ക്കൂളില്‍ ജൂണ്‍ 6ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് നടത്തുന്ന സംഗീത സായാഹ്ന വിരുന്നിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഫാ. അരവിന്ദത്ത് അറിയിച്ചു.

യുവജനങ്ങളുടെ വിവിധ മേഖലയിലെ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനുള്ള ഈ സംരംഭം  വിജയകരമാക്കുവാന്‍ ആവശ്യമായ ദൈവാനുഗ്രഹം ഉണ്ടാകട്ടെയെന്നു അദ്ദേഹം ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. ജോസഫ് ഇല്ലിപറമ്പില്‍ ചെയര്‍മാനും, റോയി ജേക്കബ് കണ്‍വീനറുമായ, 51 അംഗ കമ്മിറ്റി, പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.