You are Here : Home / USA News

ഹൂസ്റ്റണില്‍ സുവിശേഷ മഹായോഗങ്ങള്‍ ഏപ്രില്‍ 24 മുതല്‍ ഡോ. ജോര്‍ജ്ജ് ചെറിയാന്‍ പ്രസംഗിയ്ക്കുന്നു

Text Size  

Story Dated: Tuesday, April 01, 2014 10:20 hrs UTC

 
ജീമോന്‍ റാന്നി
 

ഹൂസ്റ്റണ്‍ : യൂണിയന്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ഹൂസ്റ്റണ്‍ന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള സുവിശേഷ യോഗങ്ങള്‍ ഈ വര്‍ഷം ഏപ്രില്‍ 24, 25, 26 തീയതികളില്‍(വ്യാഴം, വെള്ളി, ശനി) ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്.(10502, Altonbury, Houston, 77036) അനുഗ്രഹീത കണ്‍വെന്‍ഷന്‍ പ്രസംഗകനും മിഷന്‍സ് ഇന്‍ഡ്യാ ജനറല്‍ സെക്രട്ടറിയുമായ ഡോ. ജോര്‍ജ്ജ് ചെറിയാന്‍ (നവജീവോദയം, തിരുവല്ല) മുഖ്യപ്രസംഗകനായിരിയ്ക്കും.

എല്ലാ ദിവസവും വൈകുന്നേരം 7 മണിയ്ക്ക് ഗാനശുശ്രൂഷയോടു കൂടി യോഗങ്ങള്‍ ആരംഭിയ്ക്കും.
ഈ ആത്മീയ വിരുന്നേലേക്ക് സഭാവ്യത്യാസമെന്യെ ഏവരും കടന്നുവന്ന് അനുഗ്രഹകരമാക്കിതീര്‍ക്കണമെന്ന് സംഘാടകര്‍ ആഹ്വാനം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.കെ.ബി. കുരുവിള- 281 636 0327
മത്തായി കെ. മത്തായി - 281 277 1482
പി.ഐ. വര്‍ഗീസ്- 713 436 2880
എ.എം. ഏബ്രഹാം- 281-208-3473
ജോണ്‍ കുരുവിള- 281 416-1706

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.