You are Here : Home / USA News

കുറഞ്ഞ വേതനം 10.10 ആയി ഉയര്‍ത്തുന്ന ആദ്യ സംസ്ഥാനമെന്ന പദവി കണക്ക്റ്റികട്ടിന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, March 27, 2014 10:31 hrs UTC

മില്‍ഫോര്‍ഡ്(കണക്ക്റ്റികട്ട്): കുറഞ്ഞ വേതനം മണിക്കൂറിന് 10 ഡോളര്‍ 10 സെന്റാക്കുന്നതിന് അംഗീകാരം നല്‍കിയ അമേരിക്കയിലെ ആദ്യ സംസ്ഥാനമെന്ന പദവി ഇനി കണക്ക്റ്റികട്ടിന്
മാര്‍ച്ച് 25 ബുധനാഴ്ച ചേര്‍ന്ന കണക്ക്റ്റികട്ട് സെനറ്റ് പതിമൂന്നിനെതിരെ 23 വോട്ടുകള്‍ക്കാണ് കുറഞ്ഞ വേതനം ഉയര്‍ത്തുന്നതിനുള്ള തീരുമാനമെടുത്തത്.

ഡെമോക്രാറ്റിന് ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് മിനിമം വേജസ് തുക വര്‍ദ്ധിപ്പിക്കേണ്ടതിനെ കുറിച്ച് കഴിഞ്ഞ മാസം ഗവര്‍ണ്ണര്‍ ഡാനല്‍ മല്ലോയ് ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു.

അമേരിക്കയില്‍ ദരിദ്രനും സമ്പന്നനും തമ്മിലുള്ള അകലം വര്‍ദ്ധിക്കുന്നതില്‍ രാജ്യത്താകമാനമുള്ള ഡെമോക്രാറ്റിക്ക് കക്ഷി നേതാക്കള്‍ ഉല്‍കണ്ഠ പ്രകടിപ്പിച്ചു.

ദേശീയ അടിസ്ഥാനത്തില്‍ മിനിമം വേജസ് പത്തു ഡോളര്‍ പത്തു സെന്റാക്കണമെന്ന പ്രസിഡന്റ് ഒബാമയുടെ അഭ്യര്‍ത്ഥന യു.എസ്സ്. ഹൗസില്‍ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി തള്ളികളഞ്ഞിരുന്നു.

കണക്ക്റ്റികട്ടില്‍ 1.7 മില്യണ്‍ ജീവനക്കാരുള്ളതില്‍ മിനിമം വേജസ് ലഭിക്കുന്ന 70,000 ത്തിനും 90,000 ത്തിനുമിടയിലുള്ള ജീവനക്കാര്ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.