You are Here : Home / USA News

കാൻജിന്റെ (KANJ) വസന്തോത്സവം-കേരള എക്സ്പ്രസ്സ്‌ ഷോ 2014:

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, March 23, 2014 11:05 hrs UTC


ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ ഏറ്റവും വലിയ മലയാളി സംഘടനായ കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സിയുടെ സ്പ്രിംഗ് ഫെസ്റ്റായ "വസന്തോത്സവം-2014" വിവധ കലാപരിപാടികൾക്കൊപ്പം മലയാളത്തിലെ എക്കാലത്തെയും പ്രഗൽഭരായ അഭിനയതാക്കളെ അണിനിരത്തി കൊണ്ട്, കേരള എക്സ്പ്രസ്സ്‌ 2014 ഉം കാഴ്ച വയ്ക്കുന്നു. ഈസ്റ്റർ, വിഷു, റമദാൻ പെരുനാളുകൾക്കൊപ്പം മത മൈത്രിയുടെയും സാംസ്കാരികതയുടെ വ്യതസ്ത ലയനമായിരിക്കും വസന്തോൽസവമെന്നു സംഘാടകർ അറിയിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളിയിൽ നിന്നും അമേരിക്കയിലേക്ക്‌ കുടിയേറിയ യുവ നേതാവ് ജിബി തോമസ്‌ മോളോപറമ്പിലാണ് കാന്ജിന്റെ ഈ വർഷത്തെ അധ്യക്ഷൻ. 2014 മെയ്‌ 11 ഞായറാഴ്ച വൈകിട്ട് 4:30 മുതൽ 8:30 വരെ വുഡ്ബ്രിഡ്ജ് ഹൈ സ്കൂൾ ഓഡിട്ടോറിയത്തിൽ വച്ചാണ് പരിപാടികൾ നടത്തപ്പെടുന്നത്.
മലയാളത്തിലെ പ്രമുഖ സിനിമ താരങ്ങളായ മുകേഷ്, ജഗദീഷ്, മീര നന്ദൻ, അഞ്ചു അരവിന്ദ് എന്നിവര്ക്കൊപ്പം പിന്നണി ഗായകരായ നജിം അർഷദ്, അഖില ആനന്ദ്‌, റഹ്മാനും ഉൾപ്പടെ 17 ഓളം വരുന്ന കലാകാരൻമാർ വസന്തോൽസവത്തിൽ അണിനിരക്കുന്നുണ്ട്. പരിപാടികളുടെ കണ്‍വീനറായി  സജി പോളും, ടിക്കറ്റ്‌ വിതരണ കണ്‍വീനറായി ജയ്‌ കുളംബിലും സ്പോണ്‍സർഷിപ്പിനും പരസ്യങ്ങൾക്കുമായി അലക്സ്‌ മാത്യു എന്നിവർ പ്രവർത്തിച്ചു വരുന്നു. ഇവരുടെ നേതൃത്വത്തിൽ ഉള്ള നിരവധി കമ്മിറ്റികൾ അഹോരാത്രം പ്രവർത്തിച്ചു വരുന്നു. കാന്ജ് പ്രസിഡന്റ്‌ ജിബി മോളോപറമ്പിലിനോപ്പം സെക്രട്ടറി സ്വപ്ന രാജേഷ്,ട്രഷറർ സണ്ണി വാളിപ്ലാക്കൽ, ജോണ്‍ ജോർജ്, ഹരികുമാർ രാജൻ, ജെയിംസ്‌ ജോർജ്, നന്ദിനി മേനോൻ, സോബിൻ ചാക്കോ, മാലിനി നായർ, ജോസഫ്‌ ഇടികുള, ജയൻ ജോസഫ്‌, നീന ഫിലിപ്പ് എന്നിവരാണ് പരിപാടികൾക്ക് നേത്രുത്വം നല്കുന്നത്.  എക്കാലത്തെയും പോലെ കാന്ജിന്റെ ഈ വസന്തോത്സവവും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
സജി പോൾ 732-762-1726,ജയ്‌ കുളമ്പിൽ 848-228-0908,അലക്സ്‌ മാത്യു 973-464-1717
ജിബി തോമസ്‌ 914-573-1616,സ്വപ്ന രാജേഷ് 732-910-7413, സണ്ണി വാളിപ്ലാക്കൽ 908-966-3701

വിനോദ് കൊണ്ടൂർ, ഡിട്രോയ്റ്റ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.