You are Here : Home / USA News

ക്നാനായ സെന്ററിൽ റവ. ഡോ. ജോസഫ്‌ പാമ്പ്ലാനി നയിക്കുന്ന ആത്മീയ നവീകരണ ധ്യാനം

Text Size  

Story Dated: Sunday, March 23, 2014 09:19 hrs UTC

Jayaprakash K Nair


റോക്ക് ലാൻഡിൽ സ്റ്റോണി പോയിന്റിൽ 400 വില്ലോഗ്രോവ് റോഡിലുള്ള ക്നാനായ കത്തോലിക്കാ  കമ്മൂണിറ്റി സെന്ററിൽ 2014 ഏപ്രിൽ 4 (വെള്ളി) വൈകുന്നേരം 6 മണി മുതൽ ഏപ്രിൽ 6 (ഞായർ) വൈകുന്നേരം 5 മണി വരെ റവ. ഡോ. ജോസഫ്‌ പാമ്പ്ലാനി നയിക്കുന്ന ആത്മീയ നവീകരണ ധ്യാനം ഉണ്ടായിരിക്കുന്നതാണ്. കർത്താവിന്റെ പീഡാസഹനങ്ങളെക്കുറിച്ച് ധ്യാനിക്കുന്ന പുണ്യപ്പെട്ട വലിയ നോമ്പിന്റെ അവസരത്തിൽ ഈ വിശുദ്ധീകരണ ധ്യാനത്തിൽ പങ്കെടുക്കുവാൻ ഏവരെയും ഹൃദ്യമായി ക്നാനായ സെന്ററിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന്  റവ. ഫാ. റെന്നി  കട്ടേൽ പറഞ്ഞു.  കൈക്കാരന്മാരായി ശ്രീ സ്റ്റീഫൻ തേവർകാട്ടുകുന്നേൽ, ശ്രീ  സിബി മണലേൽ, ശ്രീമതി ത്രേസ്യാമ്മ പാലനിൽക്കുംമുറിയിൽ, ശ്രീ സ്റ്റീഫൻ മുപ്രാപ്പിള്ളിൽ (ഐ,കെ.സി.സി.) എന്നിവരാണ്‌. വിശദമായ വിവരങ്ങൾക്ക് ഇതോടൊപ്പം കൊടുത്തിരിക്കുന്ന  ഫ്ലയർ കാണുക.                    
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More