You are Here : Home / USA News

ഫോമ ഓണ്‍ലൈന്‍ മലയാളം സ്‌കൂളിന്‌ റിക്കാര്‍ഡ്‌ രജിസ്‌ട്രേഷന്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, March 21, 2014 09:43 hrs UTC

ന്യൂജേഴ്‌സി: ഫോമയുടെ ഏറ്റവും വലിയ സംരംഭങ്ങളില്‍ ഒന്നായ `ഓണ്‍ലൈന്‍ മലയാളം സ്‌കൂളിന്‌' റിക്കാര്‍ഡ്‌ രജിസ്‌ട്രേഷന്‍ ലഭിച്ചുവെന്ന്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌, കോര്‍ഡിനേറ്റര്‍ അനില്‍ പുത്തന്‍ചിറ എന്നിവര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ ചെയ്യുവാന്‍ താത്‌പര്യമുള്ളവര്‍ anil@puthenchira.com-ലോ, 732 319 6001 എന്ന നമ്പരിലോ വിളിക്കുക.

നാട്ടിലുള്ള കുടുംബാംഗങ്ങളോടുള്ള ബന്ധം നിലനിര്‍ത്തുന്നതിനും, തലമുറയിലേക്ക്‌ പകരുവാനും, പ്രായമുള്ള മാതാപിതാക്കളോട്‌ ആശയവിനിമയം നടത്തുവാനും, ഒരു അധിക ഭാഷ അറിയുന്നതിനും പ്രാവീണ്യം നേടുന്നതിനും, മലയാളി കൂട്ടായ്‌മയില്‍ ശരിയായ പങ്കാളിത്തം ലഭിക്കുന്നതിനും ഈ ക്ലാസുകള്‍ പ്രയോജനപ്പെടും.

ഓണ്‍ലൈന്‍ ട്യൂഷന്‍ നല്‍കുന്നതിനായി 2006 മെയ്‌ മാസത്തില്‍ ആരംഭിച്ച ഒരു ഐഎസ്‌ഒ 9001 സര്‍ട്ടിഫൈഡ്‌ കമ്പനിയാണ്‌ അറ്റ്‌ ഹോം ട്യൂഷന്‍. കഴിഞ്ഞ എട്ടുവര്‍ഷക്കാലമായി ലോകമെമ്പാടും വിശേഷിച്ച്‌ യു.എസ്‌, യു.കെ, യൂറോപ്പ്‌, കാനഡ, ഓസ്‌ട്രേലിയ, ചൈന, മിഡില്‍ ഈസ്റ്റ്‌ തുടങ്ങിയ രാജ്യങ്ങളിലെ കുട്ടികള്‍ക്ക്‌ വളരെ മെച്ചപ്പെട്ട രീതിയില്‍ ഓണ്‍ലൈന്‍ ട്യൂഷന്‍ നല്‍കിവരുന്നു. മാത്‌സ്‌, ഇംഗ്ലീഷ്‌, സയന്‍സ്‌ വിഷങ്ങളിലാണ്‌ മുഖ്യമായും ട്യൂഷന്‍ നല്‍കുന്നത്‌. ഗ്രേഡ്‌ 3 മുതല്‍ കോളജ്‌ തലം വരെയുള്ള കുട്ടികള്‍ പഠിതാക്കളായുണ്ട്‌. കൂടാതെ SAT,PSAT, TOEFL, ACT,IELTS എന്നിവയിലും മികച്ച വിജയം നേടുവാന്‍ അറ്റ്‌ ഹോം ട്യൂഷന്‍ സഹായിക്കുന്നു. ഇതുവരെ 65,000-ല്‍ അധികം ക്ലാസുകള്‍ എടുത്തിട്ടുണ്ട്‌.

ഓണ്‍ലൈന്‍ ട്യൂഷന്‌ `വൈറ്റ്‌ ബോര്‍ഡ്‌ ടെക്‌നോളജി' ഉപയോഗിക്കുന്നുവെന്നതാണ്‌ അറ്റ്‌ ഹോമിന്റെ ഒരു പ്രത്യേകത. അതിനാല്‍ കുട്ടികള്‍ക്ക്‌ സംശയങ്ങള്‍ ദുരീകരിക്കാനും, ആശയവിനിമയം സുഗമമാക്കുവാനും സഹിയിക്കുന്നതോടൊപ്പം പാഠ്യവിഷയങ്ങള്‍ വേഗത്തില്‍ മനസ്സിലാക്കുന്നതിനും കുട്ടികളെ സഹായിക്കുന്നു. മാസംതോറും ടെസ്റ്റ്‌ പേപ്പര്‍, റിപ്പോര്‍ട്ട്‌ കാര്‍ഡ്‌, ഹോം വര്‍ക്ക്‌ അസിസ്റ്റന്‍സ്‌, പ്രാക്‌ടിക്കല്‍സ്‌ എന്നിവയും അറ്റ്‌ ഹോമിന്റെ പ്രത്യേകതകളാണ്‌.

മലയാള ഭാഷയോടുള്ള അറ്റ്‌ ഹോമിന്റെ പ്രതിബദ്ധതയുടെ പ്രതീകമായി ലോകമെമ്പാടും മലയാളം പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക്‌ സഹായകമായ തരത്തില്‍ 44 വീഡിയോ ക്ലാസുകള്‍ യൂട്യൂബില്‍ അപ്‌ലോഡ്‌ ചെയ്‌തിട്ടുണ്ട്‌. ലോകത്തിന്റെ പല ഭാഗങ്ങളിലായി ധാരാളം ആളുകള്‍ രണ്ടു ലക്ഷിത്തലധികം മിനിറ്റ്‌ ഈ ക്ലാസുകള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്‌.

* തുടക്കക്കാര്‍ക്കായി ഭാഷ സംസാരിക്കാന്‍ സഹായിക്കുന്ന പരിശീലന ക്ലാസുകള്‍.

* ഭാഷ സംസാരിക്കാന്‍ പഠിക്കുന്നതോടൊപ്പം ചെറുവാക്കുകളും വാക്യങ്ങളും എഴുതാനും വായിക്കാനും കഴിവ്‌ നേടുന്ന തരത്തിലുള്ള ഇന്റര്‍മീഡിയേറ്റ്‌ ക്ലാസുകള്‍.

* വാര്‍ത്തകളും ലേഖനങ്ങളും കവിതകളുമൊക്കെ വായിച്ച്‌ മനസിലാക്കാന്‍ കഴിവ്‌ നല്‍കുന്ന അഡ്വാന്‍സ്‌ഡ്‌ ക്ലാസുകള്‍.

ഔപചാരിക-അനൗപചാരിക സംഭാഷണങ്ങളിലൂടെയാണ്‌ ഓരോ ക്ലാസും മുന്നോട്ടു പോകുന്നത്‌. മുതിര്‍ന്നവര്‍, കുടുംബാംഗങ്ങള്‍, അദ്ധ്യാപകര്‍ എന്നിവരോടൊക്കെ എങ്ങനെ ഇടപെടണം, അവരെ എങ്ങനെ ബഹുമാനിക്കണം, മലയാളത്തിന്റെ സാംസ്‌കാരിത്തനിമ എന്ത്‌ എന്നിവയ്‌ക്ക്‌ ഊന്നല്‍ നല്‍കുന്ന പാഠഭാഗങ്ങളാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

വൈവിധ്യമായ പാഠഭാഗങ്ങള്‍ ഓരോ യൂണീറ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ആഹാരം, വസ്‌ത്രധാരണം, ഉത്സവങ്ങള്‍, ആഘോഷങ്ങള്‍ ഭൂപ്രകൃതി സവിശേഷതകള്‍, വിവിധ ഉപകരണങ്ങള്‍ എന്നിവയുടെയൊക്കെ യഥാര്‍ത്ഥ മലയാള പദങ്ങള്‍ വളരെ ലളിതമായി അവതരിപ്പിക്കുകയും കുട്ടികള്‍ക്ക്‌ അത്‌ പ്രയാസംകൂടാതെ മനസിലാക്കുന്നതിനുള്ള ബോധനരീതികള്‍ ഉപയോഗിക്കുന്നു.

ചെറുകഥള്‍, നാടന്‍ പാട്ടുകള്‍, ലഘു ഗീതങ്ങള്‍ എന്നിവയും പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്‌. വ്യത്യസ്‌ത സന്ദര്‍ഭങ്ങളിലുള്ള സംഭാഷണങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അതില്‍ വരുന്ന സാധാരണ പദങ്ങള്‍ വൈറ്റ്‌ ബോര്‍ഡില്‍ എഴുതുകയും ആവര്‍ത്തിച്ച്‌ വായിക്കുന്നതിനും, എഴുതുന്നതിനുമുള്ള സാഹചര്യം ഒരുക്കി കുട്ടികളെ മലയാളത്തില്‍ വായനയുടേയും ലേഖനത്തിന്റേയും ലോകത്തേക്ക്‌ കൈപിടിച്ച്‌ നടത്തുന്നു. വ്യത്യസ്‌ത പാഠഭാഗങ്ങളിലായി വ്യത്യസ്‌ത അക്ഷരങ്ങള്‍, ചിഹ്നങ്ങള്‍ എന്നിവയും പരിചയപ്പെടുത്തിക്കൊടുക്കുന്നു.

ക്ലാസിലുടനീളം ലളിതമായ മലയാളമാണ്‌ ഉപയോഗിക്കുന്നത്‌. ആവശ്യമെങ്കില്‍ ഇംഗ്ലീഷില്‍ ഇത്‌ വിശദീകരിക്കുകയും ചെയ്യും. രസകരമായ വര്‍ണ്ണനകള്‍, സംഭാഷങ്ങള്‍ എന്നിവയിലൂടെയുള്ള അവതരണം കുട്ടികളെ ക്ലാസില്‍ ആകര്‍ഷിച്ച്‌ ഇരുത്തുന്നു. ചുരുക്കത്തില്‍ വളരെ കുറിച്ച്‌ എണ്ണം ക്ലാസുകള്‍കൊണ്ട്‌ മലയാളഭാഷയുടെ അത്ഭുതലോകത്തേക്ക്‌ കുട്ടികളെ എത്തിക്കുവാന്‍ ഇതുമൂലം സാധിക്കുമെന്ന്‌ ഉറപ്പാക്കാം. രജിസ്‌ട്രേഷന്‍ fomaa.com-ലൂടെയും ചെയ്യാവുന്നതാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.