You are Here : Home / USA News

സെന്റ് മേരീസ് വിമന്‍സ് ലീഗ് & സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പ്-സംയുക്ത ഏകദിന സെമിനാര്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Wednesday, March 19, 2014 07:33 hrs UTC

ആകമാന സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസന, സതേണ്‍ റീജിയന്‍, സെന്റ് മേരീസ് വനിതാ സമാജത്തിന്റെയും, സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പിന്റേയും, സംയുക്ത ഏകദിന സെമിനാര്‍, 2014 ഏപ്രില്‍ 5ന് (ശനി) ഹൂസ്റ്റണ്‍ സെന്റ്‌മേരീസ്, സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വെച്ച് ഇടവക മെത്രാപോലീത്താ, അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ മഹനീയ സാന്നിദ്ധ്യത്തില്‍, നടത്തപ്പെടുന്നു.

അഭിവന്ദ്യ തിരുമേനി അദ്ധ്യക്ഷം വഹിക്കുന്ന സെമിനാറില്‍, റവ.ഫാ. ബിനു ജോസഫ്( വികാരി, സെന്റ് മേരീസ്, ചര്‍ച്ച് ഹൂസ്റ്റണ്‍) സ്വാഗതമാശംസിക്കും. മിസിസ്സ് ഏലിസബേത്ത് ജെയിംസ് ബൈബിള്‍ പരായണം നടത്തും.

“യേശുവേ, ദാവീദു പുത്രാ, എന്നോട് കരുണ തോന്നണമേ” (ലൂക്കോസ്-18.38) എന്നതായിരിക്കും സെമിനാറിന്റെ പ്രധാന ചിന്താവിഷയം. അദ്ധ്വാനിക്കുന്നവരും, ഭാരം ചുമക്കുന്നവരുമായുള്ളോരെ, നിങ്ങള്‍ എന്റെ അടുക്കല്‍ വരുവിന്‍, ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാമെന്ന സമാശ്വാസ വചനവുമായി അവതരിച്ച, ക്രിസ്തുവിന്റെ രക്ഷാസന്ദേശത്തെ അടിസ്ഥാനമാക്കി, തിരുവചനത്തിലൂടെ പ്രഗല്‍ഭ സുവിശേഷ പ്രാസംഗികനായ വെരി.റവ. ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്‌ക്കോപ്പാ(വികാരി സെന്‌റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍, ഡാളസ്) മുഖ്യപ്രഭാഷണം നടത്തും.
റവ.ഫാ.വി.എം. തോമസ്, റവ.ഫാ.തോമസ് കുര്യന്‍, റവ.ഫാ.ഡോ.സാക്ക് വര്‍ഗീസ്, ശ്രീ. ചാണ്ടി തോമസ്(സെക്രട്ടറി, സെന്റ് മേരീസ് ചര്‍ച്ച്, ഹൂസ്റ്റണ്‍), ഷെവലിയര്‍ അബ്രഹാം മാത്യൂ(നാഷ്ണല്‍ സെക്രട്ടറി, സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പ്, മിസിസ്സ്. മലിന്‍ റോയി(നാഷ്ണല്‍ സെക്രട്ടറി, സെന്റ് മേരീസ് വിമന്‍സ് ലീഗ്) എന്നിവര്‍ ആശംസകള്‍ നേരും.

വിവിധ ദേവാലയങ്ങളിലെ ഗായകസംഘം ആലപിക്കുന്ന ഭക്തിസാന്ദ്രമായ ക്രിസ്ത്യന്‍ ഗാനങ്ങള്‍ സെമിനാറിന് കൊഴുപ്പേകും. റവ.ഡോ. മാര്‍ട്ടിന്‍ ബാബു, റവ.ഡോ. അനീഷ് സക്കറിയ, ശ്രീ. ജോര്‍ജ് റെപലി(സെക്രട്ടറി, മെന്‍സ് ഫെലോഷിപ്പ് സെന്റ് മേരീസ് ചര്‍ച്ച്, ഹൂസ്റ്റണ്‍) എന്നിവരുടെ നേതൃത്വത്തില്‍ ബൈബിള്‍ ക്വിസ്സും നടത്തപ്പെടും. ഉച്ചക്കുശേഷം, മെന്‍സ് ഫെലോഷിപ്പിന്റേയും, വനിതാ സമാജത്തിന്റേയും, ഭാവി പ്രവര്‍ത്തന പരിപാടികളെക്കുറിച്ചുള്ള ചര്‍ച്ചയും ഉണ്ടായിരിക്കും.

ഡാളസ് ഒക്കലഹോമ, ഹൂസ്റ്റണ്‍, ഓസ്റ്റിന്‍, മെസ്‌ക്കീറ്റ് എന്നിവിടങ്ങളിലുള്ള വിവിധ ദേവാലയങ്ങളില്‍ നിന്നുമായി ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന, ഈ സെമിനാര്‍, വന്‍ വിജയമാക്കി തീര്‍ക്കുന്നതിനു വേണ്ടതായ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നതായി, ശ്രീ. സോണി ജേക്കബ്ബ്(റീജിനല്‍, കോര്‍ഡിനേറ്റര്‍, മെന്‍സ് ഫെലോഷിപ്പ്), മിസ്സിസ്സ് അന്നമ്മ ബാബു(റീജിനല്‍ സെക്രട്ടറി, വിമന്‍സ് ലീഗ്) എന്നിവര്‍ അറിയിച്ചു.

റവ.ഫാ. പോള്‍ തോട്ടക്കാട്ട്(വികാരി, സെന്റ് മേരീസ് ചര്‍ച്ച്, ഡാളസ്) നയിക്കുന്ന ധ്യാനത്തോടെ, സെമിനാറിന് സമാപനമാകും. മിസിസ്സ് ലൂസി പൈലി(സെക്രട്ടറി, വിമന്‍സ് ലീഗ് സെന്റ് മേരീസ് ചര്‍ച്ച്, ഹൂസ്റ്റണ്‍) കൃതജ്ഞത അര്‍പ്പിക്കും. അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More
More From Trending
View More