You are Here : Home / USA News

ഇന്ത്യന്‍ -അമേരിക്കന്‍ വിദ്യാര്‍ത്ഥി ആദിത്യശ്രീറാം സൂപ്പര്‍ മാത്ത് ഗ്രാന്റ് ചാമ്പ്യന്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, March 15, 2014 11:47 hrs UTC

 

വാഷിംഗ്ടണ്‍ : സൂപ്പര്‍ മാത്ത് ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യന്‍- അമേരിക്കന്‍ വിദ്യാര്‍ത്ഥി 11 വയസ്സുകാരനായ ആദിത്യ ശ്രീറാം ഗ്രാന്റ് ചാമ്പ്യന് അവാര്‍ഡിന് അര്‍ഹനായി. ഫെബ്രുവരി അവസാനവാരം നടന്ന മത്സരത്തില്‍ പങ്കെടുത്ത 200 മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് ആദിത്യ വിജയിയായത്.

സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ നടന്ന മുപ്പത്തി ഒന്നാമത് സൂപ്പര്‍ മാത്ത് വാര്‍ഷീക മത്സരത്തില്‍ ആദ്യമായാണ് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയല്ലാത്ത ഒരു കുട്ടി അവാര്‍ഡിനര്‍ഹനാകുന്നത്.
ആദിത്യ ശ്രീറാമിന്റെ മാതാപിതാക്കളായ ശങ്കരന്‍ ശ്രീരാമനും, അര്‍ച്ചന രാമലിംഗവും മകന്റെ കണക്കിലുള്ള താല്‍പര്യം മനസ്സിലാക്കി ആവശ്യമായ പ്രോത്സാഹനം നല്‍കിയിരുന്നു. ദിവസവും 30 മിനിട്ട് കണക്ക് പ്രാക്ടീസ് ചെയ്യുന്നതിനായി ആദിത്യ നീക്കിവെച്ചിരുന്നു.

വാഷിംഗ്ടണിലെ സാന്‌റ് ക്ലാരയിലാണ് കണക്കിന്റെ പാഠങ്ങള്‍ ആദിത്യ അഭ്യസിച്ചിരുന്നത്.
“എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണിത്” മത്സരത്തില്‍ നിന്നും ലഭിച്ച ട്രോഫി ടീച്ചറെ ഏല്‍പിച്ചതിനു ശേഷം ആദിത്യ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.