You are Here : Home / USA News

സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്‍: 31 അംഗ കമ്മിറ്റി രൂപീകരിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, March 15, 2014 11:37 hrs UTC

 

ന്യൂയോര്‍ക്ക്‌: സ്റ്റാറ്റന്‍ഐലന്റിലെ മലയാളി സമൂഹത്തിന്‌ പുത്തന്‍ പ്രതീക്ഷകള്‍ നല്‍കിക്കൊണ്ട്‌ ഒട്ടേറെ കര്‍മ്മപരിപാടികള്‍ നടപ്പിലാക്കുവാനായി സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനസജ്ജമായി.

പ്രസിഡന്റ്‌ എസ്‌.എസ്‌ പ്രകാശിന്റെ മഹനീയ അധ്യക്ഷതയില്‍ കൂടിയ മാനേജിംഗ്‌ കമ്മിറ്റി യോഗം വിവിധ കോര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുത്ത്‌ ചുമതലകള്‍ നല്‍കി. റോഷന്‍ മാമ്മന്‍ (വൈസ്‌ പ്രസിഡന്റ്‌), ജോസ്‌ വര്‍ഗീസ്‌ (സെക്രട്ടറി), ബോണിഫേസ്‌ ജോര്‍ജ്‌ (ട്രഷറര്‍), സാമുവേല്‍ കോശി (ജോയിന്റ്‌ സെക്രട്ടറി) എന്നിവരാണ്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയംഗങ്ങള്‍.

ഫ്രെഡ്‌ എഡ്വേര്‍ഡ്‌ (കള്‍ച്ചറല്‍ പ്രോഗ്രാം), പുഷ്‌പ വര്‍ഗീസ്‌, ജോമിനി തോമസ്‌ (വിമന്‍സ്‌ ഫോറം), സണ്ണി കോന്നിയൂര്‍ (ഇന്ത്യാദിന പരേഡ്‌), ജോസ്‌ ഏബ്രഹാം (എഡ്യൂക്കേഷന്‍)., സാബു സ്‌കറിയ (ക്രൂസ്‌ ട്രിപ്പ്‌), ആന്റോ ജോസഫ്‌ (സ്‌പോര്‍ട്‌സ്‌- പിക്‌നിക്ക്‌), ജോര്‍ജ്‌ പീറ്റര്‍ (ഫണ്ട്‌ റൈസിംഗ്‌), റജി വര്‍ഗീസ്‌ (ഓണാഘോഷം), തോമസ്‌ തോമസ്‌ പാലത്തറ (പബ്ലിക്‌ റിലേഷന്‍സ്‌), ബിജു ചെറിയാന്‍ (പബ്ലിക്കേഷന്‍സ്‌) എന്നിവര്‍ വിവിധ കമ്മിറ്റി കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്നു. അലക്‌സ്‌ വലിയവീടന്‍ എക്‌സ്‌ ഒഫീഷ്യോ ആണ്‌.

ജോര്‍ജ്‌ വര്‍ഗീസ്‌, സജിത്ത്‌ കുമാര്‍ നായര്‍, അച്ചന്‍കുഞ്ഞ്‌ കുരുവിള, ഫൈസല്‍ എഡ്വേര്‍ഡ്‌, കോര കെ. കോര, മാത്യു സഖറിയ, സദാശിവന്‍ നായര്‍, കോശി പണിക്കര്‍, ബാലകൃഷ്‌ണന്‍ കെ, ബാബു കവിയൂര്‍, ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌, ജോര്‍ജ്‌ കോശി, തോമസ്‌ മാത്യു, ജേക്കബ്‌ മാത്യു എന്നിവര്‍ ഉള്‍പ്പെട്ട 31 അംഗ കമ്മിറ്റിയായിരിക്കും ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നതെന്ന്‌ പ്രസിഡന്റ്‌ എസ്‌.എസ്‌ പ്രകാശ്‌ അറിയിച്ചു.

സ്റ്റാറ്റന്‍ഐലന്റിലെ സാമൂഹിക-സാംസ്‌കാരിക-കലാരംഗങ്ങളില്‍ വൈവിധ്യമായ പരിപാടികള്‍ സംഘടിപ്പിച്ച്‌ മികച്ച പാരമ്പര്യമുള്ള മലയാളി അസോസിയേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും മുഴുവന്‍ മലയാളി സമൂഹവും ഭാഗഭാക്കാകണമെന്ന്‌ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അസോസിയേഷന്റെ ഈവര്‍ഷത്തെ ഔപരികമായ പ്രവര്‍ത്തനോദ്‌ഘാടനം മികച്ച കലാവിരുന്നോടെ നടത്തുവാനുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.