You are Here : Home / USA News

ജോയി ഇട്ടനെ ഫൊക്കാന നാഷണല്‍ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി ഡബ്ല്യു.എം.എ നാമനിര്‍ദ്ദേശം ചെയ്‌തു

Text Size  

Story Dated: Saturday, March 15, 2014 08:01 hrs UTC

ന്യൂയോര്‍ക്ക്‌: ഫൊക്കാനയുടെ 201416 വര്‍ഷത്തെ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി ജോയി ഇട്ടനെ അസോസിയേഷന്‍ ഐക്യകണ്‌ഠേന നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ രണ്ട്‌ ദശാബ്ദക്കാലമായി ന്യൂയോര്‍ക്കിലെ കലാസാംസ്‌കാരിക, സാമൂഹിക രംഗങ്ങളില്‍ തിളങ്ങി നില്‌ക്കുന്ന ജോയി ഇട്ടന്‍ 2014 ജൂലൈയില്‍ ചിക്കാഗോയില്‍ വച്ചു നടക്കുന്ന ഫൊക്കാന നാഷണല്‍ കണ്‍വെന്‍ഷന്റെ നാഷണല്‍ കോഓര്‍ഡിനേറ്ററും, വെസ്റ്റ്‌ ചെസ്റ്റര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും കൂടിയാണ്‌.

വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കെ.എസ്‌.യു പ്രസ്ഥാനത്തിലൂടെ വളര്‍ന്ന്‌ രാഷ്ട്രീയ രംഗത്ത്‌ എത്തിയ അദ്ദേഹം കേരള യൂണിവേഴ്‌സിറ്റി കൗണ്‍സിലര്‍ , കെ.എസ്‌.യു സംസ്ഥാന സെക്രട്ടറി, യൂത്ത്‌ കോണ്‍ഗ്രസ്‌ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി, കെ.പി.സി.സി മെംബര്‍ , വവിധ ട്രേഡ്‌ യൂണിയനുകളുടെ പ്രസിഡന്റ്‌, മലങ്കര സിറിയന്‍ യാക്കോബായ സെന്റര്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ജനറല്‍ സെക്രട്ടറി, യോങ്കേഴ്‌സ്‌ സെന്റ്‌ ജോണ്‍സ്‌ യാക്കോബായ ചര്‍ച്ച്‌ മുന്‍ ട്രസ്റ്റീ എന്നീ നിലകളില്‍ പ്രവര്‍ത്തിപരിചയമുള്ളയാളും; കൂടാതെ ഇപ്പോള്‍ യോങ്കേഴ്‌സിലുള്ള സെന്റ്‌ ജോണ്‍സ്‌ യാക്കോബായ ചര്‍ച്ച്‌ മാനേജിങ്‌ കമ്മിറ്റി മെംബര്‍ , സിറിയന്‍ മലങ്കര യാക്കോബായ ആര്‍ച്ച്‌ ഡയോസിസ്‌ ഭദ്രാസന കൗണ്‍സില്‍ മെമ്പര്‍. ഐ.എന്‍. ഒ.സി ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ സെക്രട്ടറി, മലങ്കര ടി.വി കോഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

ഈ സ്ഥാനം അതിന്റേതായ ഉത്തരവാദിത്വത്തോടും കര്‍ത്തവ്യ ബോധത്തോടും കൂടി കാത്തു സൂക്ഷിക്കുമെന്നും ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളില്‍ കൂടി ഫൊക്കാനയുടെ വിജയത്തിനായി തന്നാലാവുംവിധം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

മികച്ച വാഗ്മിയും, കഴിവുറ്റ സംഘാടകനും കൂടിയായ അദ്ദേഹത്തിന്റെ സംഘടനാ പ്രവര്‍ത്തന മികവ്‌ പല മേഖലകളിലും ഇതിനോടകം തെളിയിച്ചിട്ടുള്ളതാണ്‌. ജോയി ഇട്ടന്‍ എന്തുകൊണ്ടും ഫൊക്കാന നാഷണല്‍ ട്രഷറര്‍ സ്ഥാനാര്‍ത്ഥിത്വത്തിന്‌ യോഗ്യനാണെന്ന്‌ വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.