You are Here : Home / USA News

മാര്‍ക്ക്‌ വിദ്യാഭ്യാസ സെമിനാര്‍ ഏപ്രില്‍ അഞ്ചിന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, March 14, 2014 09:39 hrs UTC

ഷിക്കാഗോ: ഷിക്കാഗോയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ്‌ റെസ്‌പിരേറ്ററി കെയറിന്റെ ഈവര്‍ഷത്തെ പ്രഥമ വിദ്യാഭ്യാസ സെമിനാര്‍ ഏപ്രില്‍ അഞ്ചിന്‌ ശനിയാഴ്‌ച നടത്തപ്പെടും. സ്‌കോക്കിയിലുള്ള ഡബിള്‍ട്രീ ഹോട്ടലാണ്‌ പ്രസ്‌തുത സെമിനാറിന്‌ വേദിയാകുന്നത്‌. (9599 സ്‌കോക്കി ബുള്‍വാര്‍ഡ്‌). രാവിലെ 7.30-ന്‌ രജിസ്‌ട്രേഷനോടുകൂടി ആരംഭിക്കുന്ന സെമിനാര്‍ ഉച്ചകഴിഞ്ഞ്‌ 2.30 വരെ തുടരും. ലഘുവായ പ്രഭാത ഭക്ഷണവും, സമൃദ്ധമായ ലഞ്ചും പങ്കെടുക്കുന്നവര്‍ക്കായി സെമിനാറില്‍ ക്രമീകരിച്ചിട്ടുണ്ട്‌.

വൈദ്യചികിത്സാരംഗത്ത്‌ പ്രാഗത്ഭ്യം തെളിയിച്ച മൂന്നു പ്രമുഖ വ്യക്തികളെയാണ്‌ ഈ സെമിനാറിനായി മാര്‍ക്ക്‌ കണ്ടെത്തിയിരിക്കുന്നത്‌. സ്‌കോക്കി ഹോസ്‌പിറ്റല്‍ ഫാര്‍മസിസ്റ്റ്‌ (Medications Used during Cardiac Arrest And Rapid Responses) യൂണിവേഴ്‌സിറ്റി ഓഫ്‌ ഇല്ലിനോയി മെഡിക്കല്‍ സെന്ററിലെ നിയോനേറ്റല്‍ സ്‌പെഷലിസ്റ്റ്‌ ഡോ. ആനന്ദാ ഹര്‍ജിത്ത്‌ (Pathophysiology of Respiratory Distress in Pre-term Newborn), കുക്ക്‌ കൗണ്ടി ഹെല്‍ത്ത്‌ സിസ്റ്റം എക്‌സിക്യൂട്ടീവ്‌ നേഴ്‌സിംഗ്‌ ഡയറക്‌ടര്‍ ആഗ്‌നസ്‌ തേരാടി (Obama care, the things We Should know ) എന്നീ വിഷയങ്ങളെ ആസ്‌പദമാക്കി ക്ലാസുകള്‍ എടുക്കും. റെസ്‌പിരേറ്ററി തെറാപ്പിസ്റ്റുകളുടെ ലൈസന്‍സ്‌ പുതുക്കുന്നതിന്‌ ആവശ്യമായ 6 സി.ഇ.യു ഈ സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ ലഭിക്കും.

ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാഭ്യാസ സെമിനാറുകള്‍ തുടര്‍ച്ചയായി നടത്തുവാന്‍ വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക ബാധ്യത പരിഗണിച്ച്‌ തുച്ഛമായ രജിസ്‌ട്രേഷന്‍ ഫീസ്‌ ഈ സെമിനാറിന്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. മാര്‍ക്ക്‌ അംഗങ്ങള്‍ക്ക്‌ 5 ഡോളറും, അംഗത്വമില്ലാത്തവര്‍ക്ക്‌ 30 ഡോളറുമാണ്‌ രജിസ്‌ട്രേഷന്‍ ഫീസ്‌. മലയാളികളായ എല്ലാ റെസ്‌പിരേറ്ററി കെയര്‍ പ്രൊഫഷണലുകളും ഈ സെമിനാറില്‍ പങ്കെടുക്കുവാന്‍ താത്‌പര്യം പ്രകടിപ്പിക്കുന്നതിനൊപ്പം തങ്ങളുടെ സഹ പ്രവര്‍ത്തകരെ അതിനായി പ്രോത്സാഹിപ്പിക്കണമെന്നും മാര്‍ക്ക്‌ എക്‌സിക്യൂട്ടീവിനുവേണ്ടി പ്രസിഡന്റ്‌ സ്‌കറിയാക്കുട്ടി തോമസ്‌ അഭ്യര്‍ത്ഥിക്കുന്നു. രജിസ്‌ട്രേഷനുള്ള അവസാന തീയതി മാര്‍ച്ച്‌ 31 ആണ്‌.

സെമിനാറില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുവാന്‍ www.marcillinois.org എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക. നേരിട്ട്‌ രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ മാര്‍ക്ക്‌ എഡ്യൂക്കേഷണല്‍ കോര്‍ഡിനേറ്റേഴ്‌സായ റെജിമോന്‍ ജേക്കബ്‌ (847 877 6898), സനീഷ്‌ ജോര്‍ജ്‌ (224 616 0457) എന്നിവരുമായി ബന്ധപ്പെടുക.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.