You are Here : Home / USA News

മെഗാഷോ `കേരളാ എക്‌സ്‌പ്രസ്‌' മെയ്‌ പത്തിന്‌ ഫിലാഡല്‍ഫിയയില്‍

Text Size  

Story Dated: Friday, March 14, 2014 09:37 hrs UTC

ബെന്നി പരിമണം

 


ഫിലാഡല്‍ഫിയ: അസന്‍ഷന്‍ മാര്‍ത്തോമാ ഇടവകയുടെ പാര്‍ക്കിംഗ്‌ ലോട്ട്‌ നിര്‍മ്മാണത്തിനുള്ള ധനശേഖരണാര്‍ത്ഥം 2014-ലെ സൂപ്പര്‍ മെഗാഷോ ആയ `കേരളാ എക്‌സ്‌പ്രസ്‌' മെയ്‌ പത്തിന്‌ ശനിയാഴ്‌ച വൈകുന്നേരം 6 മണിക്ക്‌ ബെന്‍സലേം ഹൈസ്‌കൂളില്‍ വെച്ച്‌ നടത്തുന്നു.

പ്രശസ്‌ത സിനിമാതാരങ്ങളായ മുകേഷ്‌, ജഗദീഷ്‌, മീരാ നന്ദന്‍, അഞ്‌ജു അരവിന്ദ്‌ എന്നിവരും ഐഡിയാ സ്റ്റാര്‍ സിംഗര്‍ പ്രതിഭ നജീം അര്‍ഷാദ്‌, അഖില ആനന്ദ്‌ തുടങ്ങിയ ഗായകരും, ചിരിയുടെ മാലപ്പടക്കവുമായി അസീസ്‌, സെന്തില്‍ തുടങ്ങിയ ഹാസ്യ താരങ്ങളും നൃത്തവിസ്‌മയവുമായി മറ്റു താരങ്ങളോടൊപ്പം റഹ്‌മാനും ഒന്നിക്കുന്ന ഈ കലാമാമാങ്കം അമേരിക്കയുടെ വസന്തകാല രാവുകളെ ഉല്ലാഭരിതമാക്കും.

ഫിലാഡല്‍ഫിയയിലെ നോര്‍ത്ത്‌ ഈസ്റ്റ്‌ മേഖലയിലെ വിവിധ പരിപാടികള്‍ക്ക്‌ വേദിയാകുന്ന അസന്‍ഷന്‍ പാരീഷ്‌ ഹാളിനോട്‌ അനുബന്ധിച്ച്‌ കിടക്കുന്ന പാര്‍ക്കിംഗ്‌ ലോട്ടിന്റെ വിപുലീകരണം നോര്‍ത്ത്‌ ഈസറ്റ്‌ നിവാസികള്‍ക്ക്‌ ഒരു അനുഗ്രഹമാണ്‌. ടിക്കറ്റ്‌ വില്‍പ്പനയുടെ കിക്കോഫ്‌ ജനുവരി 26-ന്‌ ഭദ്രാസന എപ്പിസ്‌കോപ്പ റൈറ്റ്‌ റവ. ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ തിരുമേനി നിര്‍വഹിച്ചു. വില്‍പ്പന തുടരുന്നു. പൊതുജനങ്ങള്‍ക്ക്‌ ഉപകാരപ്രദമായ പ്രൊജക്‌ട്‌ ആയതിനാല്‍ ജനങ്ങളില്‍ നിന്ന്‌ നല്ല പ്രതികരണമാണ്‌ ലഭിക്കുന്നതെന്ന്‌ സംഘാടകര്‍ അറിയിച്ചു.

പ്രോഗ്രാമിന്റെ വിജയത്തിനായി റവ. ആന്റണി ടി. വര്‍ഗീസ്‌, ഡാനിയേല്‍ പി. തോമസ്‌. ജോണ്‍ മാത്യു, ലിജോ പി. ജോര്‍ജ്‌, അനില്‍ മാത്യു, റോജിഷ്‌ സാമുവേല്‍ എന്നിവരോടൊപ്പം ഒരു വലിയ ടീം പ്രവര്‍ത്തിച്ചുവരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More