You are Here : Home / USA News

ഡാളസ്‌ അധ്യാപികയുടെ മരണം: ബോയ് ഫ്രണ്ട് അറസ്റ്റില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, March 06, 2014 11:36 hrs UTC

 

ന്യുമെക്‌സിക്കോ : ഡാളസ്‌ റിച്ചാര്‍ഡ്‌സണ്‍ സ്‌കൂള്‍ അധ്യാപിക ന്യുമെക്‌സിക്കോയില്‍ കൊല്ലപ്പെട്ട കേസില്‍ അധ്യാപികയുടെ പുതിയ ബോയ് ഫ്രണ്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മാര്‍ച്ച് 1 മുതല്‍ കാണാതായ എമിലിയെ ക്രൂരമായി കൊലപ്പെടുത്തിയത്. ബോയ് ഫ്രണ്ട് റോബര്‍ട്ട് ഗ്ലെന്‍ (33) ആണെന്നു ന്യുമെക്‌സിക്കൊ പൊലീസ് പറഞ്ഞു.

എമിലിയെ കാണാന്‍ ഇല്ലെന്ന ആദ്യമായി പൊലീസില്‍ അറിയിച്ചത് റോബര്‍ട്ടായിരുന്നു. പൊലീസിനെ അന്വേഷണത്തില്‍ റോബര്‍ട്ട് നടന്ന സംഭവം  വിവരിച്ചു.

ശനിയാഴ്ച വൈകിട്ട് വഴക്കിട്ടശേഷം ഹോട്ടലില്‍ നിന്നും ഇറങ്ങിയ എമിലിയെ പിന്‍തുടര്‍ന്ന് ഓര്‍മ്മ നഷ്ടപ്പെടുന്നതുവരെ മര്‍ദ്ദിച്ചു തുടര്‍ന്ന് കാറില്‍ കയറ്റി മറ്റൊരു സ്ഥലത്തേക്ക് പോകുമ്പോള്‍ ബോധം തിരിച്ചു കിട്ടിയ എമിലി റോബര്‍ട്ടുമായി വീണ്ടും വഴക്കിട്ടു. കാറിലുണ്ടായിരുന്ന എയര്‍പമ്പുകൊണ്ട് നിരവധി തവണ തലക്ക് അടിച്ചതിനുശേഷം ഒരു കയര്‍ കൊണ്ട് കഴുത്തില്‍ കെട്ടി കാറിനോട് ബന്ധിച്ചു മൃതദേഹം കണ്ടെത്തിയ സ്ഥലം വരെ  റോഡിലൂടെ വലിച്ചു കൊണ്ടു പോകുകയായിരുന്നുവെന്ന് പ്രതി പൊലീസിനോടു സമ്മതിച്ചു. സംഭവം നടന്ന രീതിയും സ്ഥലവും പ്രതി പൊലീസിനോട് വിശദീകരിച്ചു.

പ്രതിയെ പിടി കൂടാന്‍ സഹായിച്ച എല്ലാവരോടും എമിലിയുടെ പിതാവ് നന്ദി പറഞ്ഞു.

ഇന്ന് 1.45 ന് ന്യുമെക്‌സിക്കോ കോടതിയില്‍ ഹാജരാക്കിയ പ്രതിക്കു 1 മില്യണ്‍ ഡോളറിന്റെ ജാമ്യമാണ് അനുവദിച്ചത്. രണ്ട് കുട്ടികളുടെ മാതാവായ എമിലിയുടെ പുതിയ ബോയ് ഫ്രണ്ടായിരുന്നു റോബര്‍ട്ട്.




 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.