You are Here : Home / USA News

ഹൂസ്റ്റണില്‍ സൗത്ത് വെസ്റ്റ് റീജിയനല്‍ കോണ്‍ഫറന്‍സ് സമാപിച്ചു

Text Size  

Story Dated: Wednesday, February 26, 2014 12:28 hrs UTC

 
ജീമോന്‍ റാന്നി
 

ഹൂസ്റ്റണ്‍ : മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട സൗത്ത് വെസ്റ്റ് റീജിയനിലെ സന്നദ്ധ സുവിശേഷകസംഘം, സേവികാസംഘം, യുവജനസഖ്യം എന്നാ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തപ്പെട്ട റീജിയനല്‍ കോണ്‍ഫറന്‍സ് സംഘാടക മികവും കൊണ്ടും വ്യത്യസ്തയാര്‍ന്ന പരിപാടികള്‍ കൊണ്ടും ശ്രദ്ധേയമായി.

ഫെബ്രുവരി 21, 22 തീയതികളില്‍(വെള്ളി, ശനി) ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ നടന്ന ദ്വിദിന കോണ്‍ഫറന്‍സില്‍ ഹൂസ്റ്റണ്‍, ഡാളസ്, ഒക്ലഹോമ, ലബക്ക്, ഓസ്റ്റിന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പെട്ട ഇടവകകളില്‍ നിന്ന് 300 ല്‍ പരം പ്രതിനിധികള്‍ പങ്കെടുത്തു.
വെള്ളിയാഴ്ച വൈകുന്നേരം നടന്നു. ഉദ്ഘാടനസമ്മേളനത്തില്‍ സെന്റ് പോള്‍സ് ഇടവക വികാരി റവ. ഓ.സി.കുര്യന്‍ അദ്ധ്യക്ഷത വഹിച്ചു. ട്രിനിറ്റി ഇടവക വികാരി റവ. കൊച്ചുകോശി ഏബ്രഹാം സ്വാഗതം ആശംസിച്ചു.

തുടര്‍ന്ന് സന്നദ്ധ സുവിശേഷകസംഘം റീജിയനല്‍ വൈസ് പ്രസിഡന്റ് റവ. ജോണ്‍ എന്‍. ഏബ്രഹാം സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

റജി വര്‍ഗീസ്(സന്നദ്ധ സുവിശേഷകസംഘം) വല്‍സാ മാത്യൂ( സേവികാസംഘം) ജോണ്‍ കെ.ഫിലിപ്പ്(യുവജനസഖ്യം) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. റവ.ഷിബു ഏബ്രഹാം പ്രാര്‍ത്ഥിച്ചു.

തുടര്‍ന്ന് കോണ്‍ഫറന്‍സിന് മുഖ്യ നേതൃത്വം നല്‍കി ഭദ്രാസന സെക്രട്ടറിയും, ബിഷപ്പ്‌സ് സെക്രട്ടറിയുമായ റവ.കെ.ഇ. ഗീവര്‍ഗീസ് മുഖ്യചീന്താ വിഷയമായ ക്രിസ്ത്യന്‍ ഡെസ്റ്റിനേഷന്‍ എന്ന വിഷയം അവതരിപ്പിച്ചു. വിഷയത്തിന്റെ ദൈവശാസ്ത്രപരവും, വേദപുസ്തകപരവുമായ വിവിധ മാനങ്ങളെ അച്ചന്‍ സമഗ്രമായി അവതരിപ്പിച്ചു.

ശനിയാഴ്ച രാവിലെ ഡാലസ് കരോള്‍ട്ടണ്‍ ഇടവക വികാരി റവ.സാം മാത്യൂവിന്റെ പ്രാര്‍ത്ഥനയ്ക്കുശേഷം നടന്ന പ്രഭാത ആരാധനയ്ക്ക് ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് പ്രതിനിധികള്‍ നേതൃത്വം നല്‍കി.

ലബക്ക് മാര്‍ത്തോമ്മാ ഇടവകാംഗം മറിയാമ്മ ജോണ്‍ ധ്യാനപ്രസംഗം നടത്തി.

തുടര്‍ന്ന് റവ. ഗീവര്‍ഗീസ് ചിന്താവിഷയത്തെ അധികരിച്ചുള്ള രണ്ടും മൂന്നും തുടര്‍ പ്രഭാഷണങ്ങള്‍ നടത്തി.

തുടര്‍ന്ന് നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ ഇടവക വികാരി റവ. സജു മാത്യൂ അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷക്കാലം ഭദ്രാസനസെക്രട്ടറിയായി കരുത്തുറ്റ നേതൃത്വം നല്‍കിയ റവ.കെ.ഇ. ഗീവര്‍ഗീസ്, ലബക്ക് ഇമ്മാനുവേല്‍ ഇടവക വികാരിയും ഇടവക മിഷന്‍ റീജിനല്‍ വൈസ് പ്രസിഡന്റുമായ റവ.ജോണ്‍.എന്‍.ഏബ്രഹാം എന്നിവക്ക് സമുചിതമായ യാത്രയയപ്പു നല്‍കി.

റവ.റോയി തോമസ്(യൂത്ത് ചാപ്‌ളയിന്‍), സജി ജോര്‍ജ്ജ്(സന്നദ്ധ സുവിശേഷക സംഘം), അഞ്ജു ബിജിലി(സേവികാ സംഘം), ബിജിലി ജോര്‍ജ്ജ്(യുവജനസഖ്യം) എന്നിവര്‍ യാത്രാമംഗങ്ങള്‍ നേര്‍ന്ന് സംസാരിച്ചു.

ഉച്ചഭക്ഷണത്തിനുശേഷം നടന്ന സമ്മേളനത്തില്‍ ഏബ്രഹാം ഇടിക്കുള പ്രതിനിധികലെ പരിചയപ്പെടുത്തി. ഡാളസ് സെഹിയോന്‍ ഇടവക വികാരി റവ. സജി തോമസ് പ്രസംഗിച്ചു. റജി വര്‍ഗീസ് സാക്ഷ്യത്തിന് നേതൃത്വം നല്‍കി.

കോണ്‍ഫറന്‍സിനായി പ്രത്യേകം രൂപീകരിച്ച ട്രിനിറ്റി മാര്‍ത്തോമ്മാ കോണ്‍ഫറന്‍സ് ഗായകസംഘം ആലപിച്ച ഗാനങ്ങള്‍ കോണ്‍ഫറന്‍സിനെ ധന്യമാക്കി.

കണ്‍വീനര്‍ വര്‍ഗീസ് ചാക്കോ നന്ദി പ്രകാശിപ്പിച്ചു. ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക ആതിഥേയത്വം വഹിച്ച ദ്വിദിന കോണ്‍ഫറന്‍സിന്റെ വിജയത്തിനായി വികാരി റവ.കൊച്ചുകോശി ഏബ്രഹാം ചെയര്‍മാനും വര്‍ഗീസ് ചാക്കോ കണ്‍വീനറും, ടി.എ. മാത്യൂ, ഏബ്രഹാം കെ. ഇടിക്കുള, ജോണ്‍ കുരുവിള, ജോണ്‍ പി. മാത്യൂ, തോമസ് മാത്യൂ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരുമായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി
 
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More
More From Trending
View More