You are Here : Home / USA News

മാര്‍ത്തോമ്മ യുവജനസഖ്യം സൗത്ത് ഈസ്റ്റ് റീജിയന് പുതിയ നേതൃത്വം

Text Size  

Story Dated: Tuesday, February 25, 2014 11:03 hrs UTC

 
ബെന്നി പരിമണം
 

ന്യൂജേഴ്‌സി: മാര്‍ത്തോമ്മാ സഭ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ സൗത്ത് ഈസ്റ്റ് റീജിയന്‍ യുവജനസഖ്യത്തിന് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. പ്രസിഡന്റ് റവ. എം.ഇ. ഷാജി, വൈസ് പ്രസിഡന്റ് റെജി ജോസഫ്, സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ റോജിഷ് സാം ശാമുവേല്‍ എന്നിവര്‍ സഖ്യത്തിന് അടുത്ത മൂന്ന് വര്‍ഷം നേതൃത്വം നല്‍കും. സഖ്യത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങലിലൂടെ മുഖ്യധാരയിലേക്കെത്തിക്കാന്‍ കഴിയുമെന്ന് പുതിയ ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിക്കുകയും, നവ ദര്‍ശനങ്ങള്‍ പ്രവര്‍ത്തന സരണിയില്‍ കോര്‍ത്തിണക്കി യൗവനത്തിന്റെ സാധ്യതകളെ സഭക്കും സമൂഹത്തിനും മുതല്‍ കൂട്ടാക്കി മാറ്റുവാന് സൗത്ത് ഈസ്റ്റ് റീജിയന്‍ സഖ്യപ്രവര്‍ത്തനങ്ങള്‍ ഇടയാക്കുവാന്‍ ഏവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായും പുതിയ ഭാരവാഹികള്‍  അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More