You are Here : Home / USA News

ഫോമയുടെ നാഷണല്‍ വിമന്‍സ്‌ ഫോറം ലീഡര്‍ഷിപ്പ്‌ & മെഡിക്കല്‍ കോണ്‍ഫറന്‍സ്‌ മാര്‍ച്ച്‌ 22-ന്‌ ഡെലവേയറില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, February 20, 2014 09:55 hrs UTC

ഡെലവേയര്‍: ഫോമ വിമന്‍സ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഡെലവേയര്‍ സ്റ്റേറ്റിലെ ന്യൂവാര്‍ക്ക്‌ സിറ്റിയില്‍ മാര്‍ച്ച്‌ 22-ന്‌ രാവിലെ 9 മണി മുതല്‍ ലീഡര്‍ഷിപ്പ്‌ & മെഡിക്കല്‍ കോണ്‍ഫറന്‍സ്‌ നടത്തുന്നതാണെന്ന്‌ ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, വിമന്‍സ്‌ ഫോറം ചെയര്‍പേഴ്‌സണ്‍ കുസുമം ടൈറ്റസ്‌, കോണ്‍ഫറന്‍സ്‌ കണ്‍വീനര്‍ നിവേദ രാജന്‍, വിമന്‍സ്‌ ഫോറം സെക്രട്ടറി റീനി മമ്പലം, ട്രഷറര്‍ ലാലി കളപ്പുരയ്‌ക്കല്‍ എന്നിവര്‍ അറിയിച്ചു. ഫിലാഡല്‍ഫിയ എയര്‍പോര്‍ട്ടില്‍ നിന്നും 30 മിനിറ്റ്‌ മാറി സ്ഥിതിചെയ്യുന്ന ഗൗഗര്‍ കാബ്‌സ്‌ സ്‌കൂളിന്റെ വിശാലമായ ഓഡിറ്റോറിയത്തില്‍ വെച്ചാണ്‌ (50 Geuder Road, Newark, DE 19702) ഈ കോണ്‍ഫറന്‍സ്‌ നടത്തുന്നത്‌. ഈ കോണ്‍ഫറന്‍സിന്റെ തീം "When Women Succeeds The World succeeds' എന്നതാണ്‌. അഡ്‌മിഷന്‍ തികച്ചും സൗജന്യമായ സെമിനാറില്‍ എംപവറിംഗ്‌ വിമന്‍, ഫിസിക്കല്‍ ഹെല്‍ത്ത്‌, മോട്ടിവേഷന്‍, മെന്റല്‍ ഹെല്‍ത്ത്‌ തുടങ്ങിയ വിഷയങ്ങളെ കൂടാതെ മെഡിക്കല്‍ ജോബ്‌ ഫെയര്‍, നേഴ്‌സസ്‌ മീറ്റ്‌, ഹെല്‍ത്ത്‌ ഫെയര്‍, മെഡിക്കല്‍ ക്യാമ്പ്‌, കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍, ഫോമാ കണ്‍വന്‍ഷന്‍ കിക്ക്‌ഓഫ്‌ എന്നിവയുണ്ടായിരിക്കും.

ഡോ. ബ്ലോസം ജോയി, ത്രേസ്യാമ്മ മാത്യു, ആലീസ്‌ ഏബ്രഹാം, ഷൈനി തൈപ്പറമ്പില്‍, ബീന വള്ളിക്കളം, ഷോളി നായര്‍, ഡോ. സാറാ ഈശോ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി ഇതിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. കൂടാതെ കോണ്‍ഫറന്‍സ്‌ കണ്‍വീനര്‍ നിവേദ രാജന്റെ നേതൃത്വത്തിലും ഡെലവേയര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തിലും ലോക്കല്‍ കമ്മിറ്റികളും വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. മലയാളി സമൂഹത്തിലെ പ്രഗത്ഭരായ ഡോക്‌ടര്‍മാര്‍, സി.ഇ.ഒമാര്‍, ഹോസ്‌പിറ്റല്‍ അഡ്‌മിനിസ്‌ട്രേറ്റര്‍മാര്‍ എന്നിവര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത്‌ സംസാരിക്കും. ഡെലവേയര്‍ സ്റ്റേറ്റില്‍ നിന്നുള്ള അമേരിക്കന്‍ വൈസ്‌ പ്രസിഡന്റിന്റെ പത്‌നി മിസ്‌ ജില്‍ ബൈഡനെ മുഖ്യാതിഥിയായി പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. ന്യൂയോര്‍ക്ക്‌, ഫിലാഡല്‍ഫിയ, ന്യൂജേഴ്‌സി, വാഷിംഗ്‌ടണ്‍ ഡി.സി തുടങ്ങി അമേരിക്കയുടെ മറ്റ്‌ ഭാഗങ്ങളിലുള്ള വനിതകളും പുരുഷന്മാരും പങ്കെടുത്ത്‌ ഈ കോണ്‍ഫറന്‍സ്‌ വിജയപ്രദമാക്കണമെന്ന്‌ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.