You are Here : Home / USA News

കീബോര്‍ഡ്‌ മാന്ത്രികന്‍ സ്റ്റീഫന്‍ ദേവസി ജൂണ്‍ 29 മുതല്‍ ഫിലാഡല്‍ഫിയയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, February 17, 2014 02:42 hrs UTC

 

ഫിലാഡല്‍ഫിയ: കീബോര്‍ഡില്‍ സംഗീത വിസ്‌മയം തീര്‍ക്കുന്ന ലോക പ്രശസ്‌ത ഉപകരണ സംഗീതജ്‌ഞന്‍ സ്‌റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തിലുള്ള തെന്നിന്ത്യയിലെ ലോക പ്രസിദ്ധമായ സോളിഡ്‌ ഫ്യൂഷന്‍ ബാന്‍ഡ്‌ ഫിലാഡല്‍ഫിയയില്‍ എത്തുന്നു. ഇത്‌ ആദ്യമായാണ്‌ സ്‌റ്റീഫന്‍ ദേവസി സ്വന്തം മ്യൂസിക്‌ ബാന്‍ഡുമായി അമേരിക്കയില്‍ എത്തുന്നത്‌.

ലണ്ടനില്‍ ഫില്‍ ഹാര്‍മോണിക്‌ ഓര്‍ക്കസ്‌ട്രായില്‍ പങ്കെടുത്തിട്ടുള്ള ഏക ഇന്ത്യന്‍ പിയാനിസ്‌റ്റായ സ്‌റ്റീഫന്‍ ദേവസി അനേക വിശിഷ്‌ട പദവികള്‍ക്കൊപ്പം മൂന്നു പോപ്പുമാരുടെ മുമ്പില്‍ സംഗീത വിസ്‌മയം ഒരുക്കിയ ആദ്യത്തെ ഇന്ത്യക്കാരന്‍ കൂടിയാണ്‌. സ്‌റ്റീഫന്‍ ദേവസിക്കൊപ്പം അമേരിക്കന്‍ മലയാളികളുടെ പ്രിയ ഗായകന്‍ ബിനോയി ചാക്കോ, ഐഡിയ സ്‌റ്റാര്‍ സിംഗര്‍ ഫെയിം ഇമ്മാനുവേല്‍ ഹെന്റി, അമൃതാ സൂപ്പര്‍സ്‌റ്റാര്‍ വിജയി ജോബി കുര്യന്‍, തെന്നിന്ത്യയിലെ പ്രശസ്‌ത പിന്നണിഗായിക സിസിലി ഏബ്രഹാം എന്നിവരും ഈ സംഗീത വിരുന്നിന്‌ മാറ്റുകൂട്ടുന്നു.

സ്‌റ്റീഫനു പുറമേ ജോസി ജോസ്‌ (ഗിത്താര്‍), നിര്‍മ്മല്‍ സേവ്യര്‍ (ഡ്രംസ്‌), ഷോമി ഡേവിഡ്‌ (പെര്‍ക്കഷന്‍), ജോസ്‌ പീറ്റര്‍ (ഫളൂട്ട്‌/സാക്‌സഫോണ്‍) തുടങ്ങിയ പ്രമുഖ സംഗീതജ്‌ഞരും ഈ സംഗീത യാത്രയെ മികവുറ്റതാക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും പരസ്യങ്ങള്‍ക്കുമായി ബന്ധപ്പെടുക:. മേജര്‍ സുനോജ്‌ മാത്യു (267 463 3085), ബിനു (267 893 9571).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More