You are Here : Home / USA News

കേരളാ ഹിന്ദൂസ്‌ ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡ: രാജ്‌കുമാര്‍ പ്രസിഡന്റ്‌, പത്‌മകുമാര്‍ സെക്രട്ടറി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, February 15, 2014 06:17 hrs UTC

മയാമി: സൗത്ത്‌ ഫ്‌ളോറിഡയിലെ ഹിന്ദുക്കള്‍ക്കിടയില്‍ ഭാവനപൂര്‍ണ്ണവും സംഘടിത ശക്തിയുടെ കരുത്തും പകര്‍ന്നു നല്‍കി മുന്നേറുന്ന കേരളാ ഹിന്ദൂസ്‌ ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡയ്‌ക്ക്‌ (കെ.എച്ച്‌.എസ്‌.സി) പുതിയ നേതൃത്വം.

ഡേവി ഗാന്ധി സ്‌ക്വയര്‍ ഓഡിറ്റോറിയത്തില്‍ ജനുവരി അഞ്ചിനു ചേര്‍ന്ന ജനറല്‍ബോഡിയാണ്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്‌. പ്രസിഡന്റായി രാജ്‌കുമാര്‍ എ.ടി, സെക്രട്ടറിയായി പത്‌മകുമാര്‍ കെ.ജി, ട്രഷററായി ബിനീഷ്‌ വിശ്വംഭരന്‍ എന്നിവരേയും വൈസ്‌ പ്രസിഡന്റ്‌- അഭിജിത്ത്‌ നമ്പൂതിരി, ജോയിന്റ്‌ സെക്രട്ടറി- ശ്രീകുമാര്‍ ഹരിലാല്‍, ജോ-ട്രഷറര്‍- സുരേഷ്‌ പള്ളിക്കുത്ത്‌ എന്നിവരേയും യോഗം തെരഞ്ഞെടുത്തു.

കമ്മിറ്റി അംഗങ്ങളായി സന്തോഷ്‌ നായര്‍, വിനോദ്‌ നായര്‍, സുഭദ്ര നിരവേല്‍, മിനി ശിവന്‍, പ്രജീബ്‌ നായര്‍ എന്നിവരേയും യൂത്ത്‌ കോര്‍ഡിനേറ്ററായ മീരാ പ്രസാദ്‌, മീനാക്ഷി സുരേഷ്‌ എന്നിവരേയും റോഷ്‌നി ബിനോയിയെ എക്‌സ്‌ ഒഫീഷ്യോ ആയും തെരഞ്ഞെടുത്തു.

ഹിന്ദു സമുദായത്തിന്റെ ബൗദ്ധികവളര്‍ച്ചയ്‌ക്കുവേണ്ട പുതിയ കര്‍മ്മപരിപാടികള്‍ ഈവര്‍ഷം നടപ്പാക്കാന്‍ ശ്രമിക്കുമെന്ന്‌ പ്രസിഡന്റ്‌ രാജ്‌കുമാറും, സെക്രട്ടറി പത്മകുമാറും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: khsf11@gmail.com, www.sfkh.org പത്മകുമാര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.