You are Here : Home / USA News

ഫോമ മെട്രോ റീജിയന്‍ കണ്‍വന്‍ഷനും, കേരള അസ്സോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സിയുടെ ആഘോഷ പരിപാടികളും ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലില്‍

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Friday, February 14, 2014 03:22 hrs UTC

 

ന്യുയോര്‍ക്ക്‌: മലയാളികളുടെ സംസ്‌ക്കാരവും പൈതൃകവും മുറുകെപ്പിടിച്ച്‌ വിവിധ മേഖലകളില്‍ വിത്യസ്‌തതായാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന അമേരിക്കന്‍ മലയാളി സംഘടനകളുടെ ചുമതലകളില്‍ നടത്തപ്പെട്ട ആകര്‍ഷണീയമായ പരിപാടികളാണ്‌ ഈയാഴ്‌ചത്തെ അമേരിക്കന്‍ കാഴ്‌ചകളില്‍. വര്‍ണ്ണാഭമായതും അവിസ്‌മരണീയമായതുമായ മുഹൂര്‍ത്തങ്ങളെ ജോര്‍ത്തിണക്കിയുള്ള ആഘോഷപരിപാടികളുടെ പ്രസക്‌തഭാഗങ്ങള്‍ മലയാളത്തിന്റെ ഏറ്റവും പ്രമൂഖ വാര്‍ത്ത ചാനലായ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലിന്റെ `അമേരിക്കന്‍കാഴ്‌ചകള്‍' എന്ന പ്രോഗ്രാമിലൂടെ ലോകമലയാളികളുടെ മുമ്പിലേക്ക്‌ എത്തപ്പെടുന്നു.

വന്‍ ജനകീയ പങ്കാളിത്തത്തോടെ നടത്തപ്പെട്ട ഫോമ മെട്രോ റീജിയന്‍ കണ്‍വന്‍ഷനും, നാഷണല്‍ കണ്‍വന്‍ഷന്റെ കിക്കോഫും അതിനോടനുബന്ധിച്ച്‌ നടന്ന ഫോമയുടെ മുഖപത്രമായ `ഫോമ ന്യൂസിന്റെ' പ്രകാശന കര്‍മ്മവും മനോഹരമായ ജലാപരിപാടികളും ചേര്‍ന്നുള്ള കാഴ്‌ചജളുടെ ദ്ര്യശ്യാവിഷ്‌ക്കാരവും, ന്യുജേഴ്‌സിയില്‍ വെച്ച്‌ നടത്തപ്പെട്ട കേരള അസ്സോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സിയുടെ ഫാമിലി നൈറ്റും, റിപ്പബ്ലിക്ക്‌ ദിനാഘോഷ പരിപാടികളും അമേരിക്കന്‍ കാഴ്‌ചകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പ്രേക്ഷകഹൃദയങ്ങളില്‍ ആവേശത്തിരമാലകള്‍ ഉയര്‍ത്താന്‍ കാരണമാകുന്ന ഒട്ടനവധി കലാപരിപാടികളും ആഘോഷ വേദിയില്‍ ഒരുക്കപ്പെട്ട `നാടന്‍ തട്ടുകട' വിശേഷങ്ങളും പ്രേക്ഷകര്‍ക്ക്‌ അവിസ്‌മരണീയ മുഹൂര്‍ത്തങ്ങളെ സമ്മാനിക്കും.

അമേരിക്കന്‍ മലയാളി സമൂഹത്തിനു വിത്യസ്‌തതയുള്ള പരിപാടി കാഴ്‌ചവെച്ച ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലില്‍ പ്രേക്ഷകശ്രന്ദയാകര്‍ശിച്ചുകൊണ്ടിരിക്കുന്ന പരിപാടി ഞായറാഴ്‌ച അമേരിക്കന്‍ സമയം വൈജിട്ട്‌ 7 മണിക്കാണ്‌ സംപ്രേക്ഷണം ചെയ്യുന്നത്‌. ഏഷ്യാനെറ്റ്‌ യു.എസ്‌.എയുടെ അണിയറ പ്രവര്‍ത്തകരോടെപ്പം ഏഷ്യാനെറ്റ്‌ ന്യൂസിന്റെ അമേരിക്കയിലെ ചീഫ്‌ കറസ്‌പോണ്ടന്റ്‌ ഡോക്‌്‌ടര്‍ കൃഷ്‌ണ കിഷോറാണു അവതാരകനായി `അമേരിക്കന്‍കാഴ്‌ചകള്‍' ജനമനസ്സുകളിലേക്ക്‌ സമര്‍പ്പിക്കുന്നത്‌. അമേരിക്കയിലെ നഗരങ്ങളില്‍ നിന്നുള്ള ഏറ്റവും പുതിയ സംഭവങ്ങളും നിരവധി പ്രോഗ്രാമുകളും വാര്‍ത്തകളും ഉള്‍പ്പെടുത്തുന്ന `അമേരിക്കന്‍ കാഴ്‌ചകള്‍' എന്ന പരിപാടിയിലൂടെയാണ്‌ പ്രോഗ്രാമുകള്‍ സംപ്രേക്ഷണം ചെയ്യുന്നതെന്ന്‌ പ്രോഗ്രാം പ്രൊഡ്യൂസര്‍ രാജു പള്ളത്ത്‌ അറിയിച്ചു. പ്രോഗ്രാം കണ്ടതിനുശേഷം പ്രേക്ഷകര്‍ക്ക്‌ asianetusnews@gmail.com എന്ന വിലാസത്തില്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കുവാനുള്ള പ്രത്യേക അവസരവും ഉണ്ടായിരിക്കുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.