You are Here : Home / USA News

ന്യൂജേഴ്‌സി വോളിബോള്‍ മാമാങ്കം

Text Size  

Story Dated: Monday, February 10, 2014 01:05 hrs UTC

 
അനില്‍ പുത്തന്‍ചിറ
 

KANJ വോളിബോള്‍ മാമാങ്കത്തിന് ഇനി കുറച്ചു ദിവസങ്ങള്‍ മാത്രം. ഇതിനകം തന്നെ പ്രവാസി മലയാളികള്‍ക്കിടയില്‍ സംസാരവിഷയം ആയി കഴിഞ്ഞ മത്സരത്തില്‍ ന്യൂജേഴ്‌സി, പെന്‍സില്‍വാനിയ, വാഷിങ്ങ്ടണ്‍ ഡിസി, ന്യൂയോര്‍ക്ക് എന്നീ സ്റ്റേറ്റുകളില്‍ നിന്നായി ടീമുകള്‍ രജിസ്റ്റര്‍ ചെയ്തുതുടങ്ങി. കേരളത്തില്‍നിന്നു വന്ന പഴയ തലമുറയെയും, അമേരിക്കയിലെ പുതിയ തലമുറയെയും ഒരുമിച്ച് പങ്കെടുപ്പിക്കുവാന്‍ ഇതിലും നല്ല ഒരു സ്‌പോര്‍ട്‌സ് ഇല്ല, അതുകൊണ്ടുതന്നെ ബാസ്‌ക്കറ്റ്‌ബോള്‍, ക്രിക്കറ്റിനെക്കാളും രണ്ടു തലമുറയ്ക്കും ഇഷ്ടപ്പെടുന്ന വോളിബോള്‍ സ്‌പോര്‍ട്‌സ് കമ്മിറ്റി തിരഞ്ഞെടുക്കുകയായിരുന്നു.

പ്രവേശനം ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന പന്ത്രണ്ടു ടീമുകള്‍ക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. പ്രധാനമായും മലയാളികള്‍ക്ക് മാത്രമായി നടത്തുന്ന ഈ മത്സരത്തിനു, ടീമുകളുടെ രജിസ്‌ട്രേഷന്‍ തുക വെറും നൂറു ഡോളര്‍. അതേ സമയം ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും കാഷ് പ്രൈസ് ആയിരിക്കും. കായിക വിനോദങ്ങളില്‍ താല്‍പര്യം ഉള്ളവര്‍ ഈ ടൂര്‍ണമെന്റില്‍ പങ്കെടുത്തു ഇതു സുവര്‍ണലിപികളില്‍ രേഖപ്പെടുത്തേണ്ട ഒരു വന്‍വിജയം ആക്കി തീര്‍ക്കണമെന്നു KANJ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

എന്തും വേറിട്ടൊരു ചിന്താഗതിയില്‍ പ്രാവര്‍ത്തികമാക്കുന്ന ജിബി മോളാപറമ്പിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഈ വോളിബോള്‍ മത്സരംKANJ ചരിത്രത്തിലെ മറ്റൊരു പൊന്‍തൂവന്‍ ആയിരിക്കും എന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. അനില്‍ പുത്തന്‍ചിറ, ജോണ്‍ ജോര്‍ജ്, എന്നിവര്‍ കണ്‍വീനര്‍ ആയിട്ടുള്ള കമ്മിറ്റി സണ്ണി വലിപ്ലാക്കല്‍, സോബിന്‍ ചാക്കോ, ജയന്‍ ജോസഫ്, ജെയിംസ് ജോര്‍ജ്, സ്വപ്ന രാജേഷ്, ഹരി രാജന്‍, ജോസഫ് ഇടിക്കുള എന്നിവര്‍ നയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജിബി തോമസ് 914 573 1616, സണ്ണി വാലിപ്ലാക്കല്‍ 908 966 3701, സ്വപ്ന രാജേഷ് 732 910 7413, ജോണ്‍ ജോര്‍ജ് 732 742 1564, ജോസഫ് ഇടിക്കുള 201 421 5303, ജയന്‍ ജോസഫ് 908 400 2635, അനില്‍ പുത്തന്‍ചിറ 732 319 6001.



    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.