You are Here : Home / USA News

ചിക്കാഗോ രൂപതാ വികാരി ജനറലായി പോകുന്ന ഫാ. പാലക്കാപ്പറമ്പിലിനു യാത്രയയപ്പ്

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Sunday, February 09, 2014 02:26 hrs UTC

 
 

പ്രകാശം പരത്തുന്ന വൈദികന് മഹനീയ യാത്രയയപ്പ്
ഫിലഡല്‍ഫിയ: പ്രകാശം പരത്തുന്ന വൈദികന് മഹനീയ യാത്രയയപ്പ്. ഒരാണ്ടു കൊണ്ട് ഒരു പതിറ്റാണ്ടിന്റെ വെളിച്ചം ഫിലഡല്‍ഫിയാ സീറോ മലബാര്‍ സമൂഹത്തില്‍ നിറച്ചറവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലിന് വിശ്വാസി ഹൃദയങ്ങള്‍ ജ്വലിച്ചു നല്‍കിയ യാത്രയയപ്പ് അപൂര്‍വമായി.ആബാലവൃദ്ധ പ്രാതിനിധ്യത്തോടെ സീറോ മലബാര്‍ സമൂഹം ഡോ. പാലയ്ക്കാപ്പറമ്പലിന് സ്‌നേഹ നിര്‍ഭരമായ ഭാവുകങ്ങള്‍ നേര്‍ന്നു.
ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍. ജേക്കബ് അങ്ങാടിയത്തിന്റെ അജപാലന കല്പനയനുസരിച്ച്; മാര്‍. ജേക്കബ് മെത്രാന്റെ അജപാലന ചുമതലാ നിര്‍വഹണത്തില്‍; ഏറ്റം ഉറ്റ വൈദിക സഹായിയും ഒന്നാം സഹകാരിയുമായ ''പ്രോടോ സിഞ്ചിലസ്'' (ചിക്കാഗോ രൂപതയുടെ വികാര്‍ ജനറാള്‍) എന്ന നിലയിലേക്ക് പദമൂന്നുകയാണ്് റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍.
കുറവിലങ്ങാട് ദേവമാതാ കോളജ് മുന്‍ പ്രിന്‍സിപ്പല്‍, പാലാ സെന്റ് തോമസ്കോളജിലെ ഇംഗ്ലീഷ് വിഭാഗം മുന്‍ പ്രഫസ്സര്‍ എന്നീ നിലകളില്‍ വന്‍ ശിഷ്യ സമ്പത്തിന്റെ ദ്രോണാചാര്യപദം സ്വന്തമായ ഡോ. പാലയ്ക്കാപ്പറമ്പിലിന്റെ പ്രസംഗപ്രവാഹം; സമൂഹത്തില്‍ നിറച്ച ജ്ഞാനവിജ്ഞാന പ്രകാശമാണ്; ഫിലഡല്‍ഫിയയില്‍ വിശ്വാസ്സ പൗരാവലി അദ്ദേഹത്തിനു നല്‍കിയ യാത്രയയപ്പി ലെഹൃദയ വായ്പ്പില്‍ പ്രതിഫലിച്ചത്. പരന്ന വായനയുള്ളഡോ. പാലയ്ക്കാപ്പറമ്പില്‍ എന്ന കത്തോലിക്കാമലയാളി വൈദികന്റെ നയതന്ത്രജ്ഞ വിനയ മികവില്‍;സമാധാനദൂത് ആസ്വദിക്കാന്‍; ഫിലഡല്‍ഫിയ മലയാളം ഭാഗ്യം നേടിയിരുന്നു.
പള്ളി ട്രസ്റ്റിമാരായ ബിജി ജോസഫ്, വിന്‍സന്റ് ഇമ്മാനുവേല്‍, ലിറ്റര്‍ജിലീഡര്‍ ജോസഫ് വര്‍ഗീസ് പുളിയ്ക്കല്‍, ഫോമാ നാഷണല്‍ പ്രസിഡന്റ് ജോര്‍ജ് മാത്യൂ, രൂപതാ പാസ്ട്രല്‍ കൗണ്‍സില്‍ മെംബര്‍ ജോര്‍ജ് നടവയല്‍, ഐ ഏ സി ഏ മുന്‍ പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍, യൂക്കരിസ്റ്റ് മിനിസ്റ്റര്‍ ജോര്‍ജ് തലോടി, വേദ പാഠക്കളരി ഡയറക്ടര്‍ ഡോ. ജെയിംസ് കുറിച്ചി, എസ്എം സി സി ചാപ്റ്റര്‍ പ്രസിഡന്റ് സാബൂ ജോസഫ്, മരിയന്‍ മദേഴ്‌സ് ഫോറം പ്രസിഡന്റ് സൂസന്‍ ഡോമിനിക്, വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി പ്രസിഡന്റ്ഏബ്രാഹം മുണ്ടയ്ക്കല്‍ എന്നിവര്‍ യാത്രയയപ്പു യോഗത്തില്‍ പ്രസംഗിച്ചു.
“ഫിലഡല്‍ഫിയയിലെമലയാളികളുടെ പെരുമാറ്റ വിശേഷതകള്‍പഠനം ഉണര്‍ത്തുന്നതാണ്, അമേരിക്കയില്‍ താമസ്സിക്കുന്ന മലയാള പുരുഷന്മാര്‍ മലയാള മൂല്യങ്ങള്‍കൈവിടാതെഅമേരിക്കയോടു ഇണങ്ങാന്‍ വൈകരുത്, ഫിലഡല്‍ ഫിയാസീറോ മലബാര്‍ ഇടവകയില്‍ മുന്‍പേ സേവനം ചെയ്ത വൈദികരുടെ ത്യാഗങ്ങള്‍ സ്മരണീയമാണ്, ചിക്കാഗോ രൂപതയിലെ മികച്ച ഇടവകയാണ് ഫിലഡല്‍ ഫിയയിലുള്ളത്്, എല്ലാസ്‌നേഹത്തിനും ഈ ഇടവകയോട് എന്നും നന്ദിയുണ്ട്, രൂപതാദ്ധ്യകഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെമഹത്തായ ദൈവജന സേവനങ്ങള്‍ക്ക് സഹായികളാകുന്ന വൈദികര്‍്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം”റവ.ഡോ. അഗസ്റ്റിന്‍പറഞ്ഞു.

 
 
 
 
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.